ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു; സംഭവം തൃശൂരിൽ

തൃശൂർ തലോരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തലോർ വടക്കുമുറി സുബ്രഹ്മണ്യ അയ്യര്‍ റോഡ് സ്വദേശി പൊറുത്തുക്കാരന്‍ വീട്ടില്‍ 50 വയസുള്ള ജോജു ആണ് ഭാര്യ 36 വയസുള്ള ലിഞ്ചുവിനെ വെട്ടിക്കൊന്ന് വീട്ടില്‍ തൂങ്ങി മരിച്ചത്.

Also read:വയനാട് ഉപതെരഞ്ഞെടുപ്പ്- പ്രിയങ്കാഗാന്ധിക്ക് അഭിവാദ്യമർപ്പിക്കാൻ പൊരിവെയിലിൽ സ്കൂൾ വിദ്യാർഥികളെ നിർത്തിയതായി ആക്ഷേപം, പ്രതിഷേധവുമായി എസ്എഫ്ഐ

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3നാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം. ദമ്പതികള്‍ സ്ഥിരമായി വഴക്കുകൂടാറുണ്ടായിരുന്നതായി സമീപവാസികള്‍ പറയുന്നു. വെട്ടേറ്റ ലിഞ്ചുവിന്റെ അലര്‍ച്ച കേട്ട അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പുതുക്കാട് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും തൂങ്ങിമരിച്ചനിലയില്‍ ജോജുവിനെ കണ്ടെത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News