ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി; സംഭവം വയനാട്ടില്‍

വയനാട് ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു. പുലര്‍ച്ചെയായിരുന്നു കൊലപാതകം. വെണ്ണിയോട് സ്വദേശി അനിഷയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുകേഷ് പൊലീസില്‍ കീഴടങ്ങി.

Also Read : കുളിച്ചുകൊണ്ടിരിക്കേ ഭര്‍ത്താവിന്റെ മുഖത്തേക്ക് തിളച്ച മുളക് വെള്ളമൊഴിച്ച് ഭാര്യ; തുടര്‍ന്ന് മുറിയില്‍ അടച്ചിട്ടു, ഒടുവില്‍

കൊലപാതക കാരണം വ്യക്തമല്ല. അനിഷയെ മുകേഷ് മര്‍ദ്ദിച്ചിരുന്നതായും പരാതിയുണ്ട്. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. 2022ലാണ് ഇരുവരുടെയും വിവാഹം നടന്നത്. പൊലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Also Read : യുഎഇയില്‍ യുവാക്കളിൽ ഹൃദയാഘാതം വർധിക്കുന്നതായി കണക്കുകൾ

മുകേഷ് ഇന്നലെ വീട്ടിലെത്തിയ ശേഷം അനീഷയെ മര്‍ദിക്കുകയായിരുന്നു. ഇതിന് പിന്നാലെ യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. കമ്പളക്കാട് പൊലീസാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News