അയ്യോ ചെയ്യല്ലേ… എന്ന് അനില, ഇല്ല, നിനക്കിനി മാപ്പില്ലെന്ന് പത്മരാജന്‍; ഉടന്‍ കാറിലേക്ക് പെട്രോള്‍ വീണു, ആളിപ്പടര്‍ന്ന് തീ; കൊല്ലത്തെ ദാരുണ കൊലപാതകം

Kollam Murder

കൊല്ലത്ത് ഭര്‍ത്താവ് പത്മരാജന്‍ കാറില്‍ വാന്‍ ഇടിച്ചു നിര്‍ത്തി പെട്രോള്‍ ഒഴിക്കാനൊരുങ്ങുമ്പോള്‍ അനില അവസാനമായി വിളിച്ച് അപേക്ഷിച്ചത് അയ്യോ ഇങ്ങനെ ചെയ്യരുതേ എന്നായിരുന്നു. എന്നാല്‍ ‘ ഇല്ല, നിനക്കിനി മാപ്പ് ഇല്ല…’ എന്ന് അലറി വിളിച്ച പത്മരാജന്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കാറിലേക്കു പെട്രോള്‍ ഒഴിച്ച് തീകത്തിക്കുകയായിരുന്നു.

ചെമ്മാന്‍മുക്ക് ജംക്ഷനില്‍ നിന്നു കാര്‍ മുന്‍പിലും വാന്‍ പിറകിലുമായി വരുകയായിരുന്നു. വാനിന്റെ ഇടത് വശം കാറിന്റെ വലത് വശത്തേക്ക് ഇടിച്ചു നിര്‍ത്തുകയും വാനില്‍ നിന്ന് ഇറങ്ങിയ ആള്‍, കൈ കൊണ്ട് കാറിന്റെ വശത്തെ ഗ്ലാസ് ഇടിച്ചു പൊട്ടിച്ചു. ശേഷം കൈയില്‍ കരുതിയിരുന്ന പെട്രോള്‍ വാഹനത്തിന് ഉള്ളിലേക്ക് ഒഴിച്ചു കത്തിക്കുകയായിരുന്നു. കത്തിച്ച ശേഷം ഇയാള്‍ ഓടിപ്പോവുകയും ചെയ്തു.

കൊല്ലം തഴുത്തലയില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ഭാര്യയെ കൊന്ന സംഭവത്തില്‍ പ്രതി പത്മരാജന്‍ രണ്ട് പേരെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നു. ഭാര്യ അനിലയെയും ബേക്കറി പങ്കാളി ഹനീഷിനെയും കൊല്ലാനാണ് പദ്ധതിയിട്ടത്. എന്നാല്‍ കാറില്‍ ബേക്കറി ജീവനക്കാരന്‍ ആണ് ഉള്ളതെന്ന് അറിഞ്ഞിരുന്നില്ലെന്ന് പ്രതി പറഞ്ഞതായും എഫ്‌ഐആറിലുണ്ട്.

എന്ത് ശിക്ഷ കിട്ടിയാലും സ്വീകരിക്കാന്‍ തയ്യാറെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. ഭാര്യയുടെയും സുഹൃത്തിന്റെയും ശല്യം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മകളുടെ കാര്യം ആലോചിച്ചു മാത്രമാണ് തനിക്ക് വിഷമം ഉള്ളത്. രണ്ട് ദിവസം മുമ്പ് അനിലയുടെ കച്ചവട പങ്കാളി ഹനീഷ് പത്മരാജനെ മര്‍ദിച്ചിരുന്നു. ഭാര്യയുടെ മുന്നിലിട്ട് മര്‍ദിച്ചിട്ടും പിടിച്ചു മാറ്റിയില്ലെന്നും പത്മരാജന്‍ പൊലീസിനോട് പറഞ്ഞു.

അനിലക്ക് ബേക്കറി പങ്കാളിയുമായി ഉണ്ടായിരുന്ന സൗഹൃദം പത്മരാജന് ഇഷ്ടമില്ലായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നും എഫ്ഐആറില്‍ പറയുന്നു. അനിലയെ കൊല്ലാന്‍ പത്മരാജന്‍ പെട്രോള്‍ വാങ്ങിയത് തഴുത്തലയില്‍ നിന്നാണ്. 300 രൂപയ്ക്ക് ആണ് പെട്രോള്‍ വാങ്ങിയത്.

Also Read : കാർ കത്തിച്ച് ഭാര്യയെ കൊന്ന സംഭവം: പത്മരാജൻ ലക്ഷ്യമിട്ടത് ഇരട്ട കൊലപാതകമെന്ന് എഫ്‌ഐആര്‍

അനില ബേക്കറിയില്‍ നിന്ന് ഇറങ്ങിയത് മുതല്‍ നിരീക്ഷിച്ചിരുന്നു. ചെമ്മാംമുക്കില്‍ എത്തിയപ്പോള്‍ അനിലയുടെ കാറിലേക്ക് പത്മരാജന്‍ കാര്‍ ചേര്‍ത്ത് നിര്‍ത്തി പെട്രോള്‍ ഒഴിച്ചു. കാറിന്റെ മുന്‍ സീറ്റില്‍ സ്റ്റീല്‍ പാത്രത്തിലാണ് പെട്രോള്‍ സൂക്ഷിച്ചിരുന്നത്. കൊല്ലം ചെമ്മാംമുക്കില്‍ ഇന്നലെ വൈകിട്ടാണ് കാര്‍ യാത്രികരെ തീ കൊളുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News