ചുറ്റികകൊണ്ട് തലയ്ക്കടിച്ചതോടെ തലയോട്ടി പിളര്‍ന്നു, കത്തികൊണ്ട് ശരീരം കുത്തിക്കീറി; പെരുമ്പാവൂരില്‍ ഭര്‍ത്താവ് ഭാര്യയെ കൊന്നത് അതിക്രൂരമായി

പെരുമ്പാവൂര്‍ വാഴക്കുളം ചെമ്പറക്കിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ചെമ്പറക്കി നാലു സെന്റ് കോളനിയില്‍ പാറക്കാട്ടുമോളം രവിയുടെ മകള്‍ 28 വയസുള്ള അനുമോളാണ് മരിച്ചത്. ഭര്‍ത്താവ് വാഴക്കുളം, കൈപ്പൂരിക്കര സ്വദേശി രജീഷിനെ തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു.

Also Read : യാത്രക്കിടെ യുവതിയുടെ പാസ്‍പോർട്ടും ല​ഗേജും മോഷ്ടിച്ച് കാബ് ഡ്രൈവർ

ഞായറാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് കയ്യില്‍ കരുതിയ ചുറ്റികയുമായി എത്തിയ പ്രതി അനുമോളെ തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ തലയോട്ടി പിളര്‍ന്നതായി പൊലീസ് പറഞ്ഞു. പിന്നീട് വീട്ടില്‍ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് അനുവിന്റെ ശരീരമാസകലം ആഴത്തില്‍ മുറിവ് ഉണ്ടാക്കി. പിതാവ് രവി വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.

തുടര്‍ന്ന് നാട്ടുകാരെയും പൊലീസിലും വിവരമറിയിച്ചു. തടിയിട്ടപറമ്പ് പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ പ്രതി ആലുവയിലേക്ക് ബസ്സില്‍ കയറി പോയതായി വിവരം ലഭിച്ചു. പിന്നീട് ഇയാളെ പിന്തുടര്‍ന്ന പൊലീസ്
ആലുവ മണപ്പുറത്ത് നിന്നും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Also Read : നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ 10 വയസുകാരിക്ക് നേരെ ലൈഗിംകാതിക്രമം

പ്രതിക്കുണ്ടായ സംശയങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. തടിയിട്ടപറമ്പ് സി ഐ മനോജ് കുമാര്‍, എസ് ഐ റാസിക്ക് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News