വയനാടിനെ ഞെട്ടിച്ച് ഇരട്ടക്കൊലപാതകം; ഭാര്യയേയും മകനെയും വെട്ടിക്കൊലപ്പെടുത്തി മധ്യവയസ്‌കൻ ആത്മഹത്യ ചെയ്തു

വയനാട് ചെതലയം ആറാം വയലിൽ ഇരട്ടക്കൊലപാതകം, ഭാര്യയേയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. പുത്തൻപുരയ്ക്കൽ ബിന്ദു, മകൻ ബേസിൽ എന്നിവരെയാണ് ഗൃഹനാഥൻ ഷാജു (56) വെട്ടിക്കൊന്നത്. ഇതിനു ശേഷം ഷാജുവും ആത്മഹത്യ ചെയ്തു. ഇന്ന് പുലർച്ചെയാണ് സംഭവം. കുടുംബവഴക്കാണ് കാരണമെന്ന് പറയപ്പെടുന്നു. മദ്യപിച്ചെത്തി നിരന്തരം ബഹളമുണ്ടാക്കിയിരുന്ന ഷാജുവിനെതിരെ കുടുംബം കോടതിയെ സമീപിക്കുകയും ഇയാൾ വീട്ടിൽ പ്രവേശിക്കുന്നത്‌ കോടതി വിലക്കുകയും ചെയ്തിരുന്നു. സുൽത്താൻ ബത്തേരി പൊലീസ് സ്ഥലത്തെത്തി.

Also Read; പെരുമ്പാവൂരിൽ മൂന്നര വയസ്സുകാരിക്കെതിരെ ലൈംഗിക അതിക്രമം; 2 ഇതര സംസ്ഥാന തൊഴിലാളികൾ കസ്റ്റഡിയിൽ

ഇന്ന് രാവിലെ എട്ടുമണിയോടെ ബന്ധുവിന്റെ വിവാഹത്തിന്‌ പോവാൻ മകൾ ബേസി ഭർത്തൃവീട്ടിൽ നിന്ന് ബിന്ദുവിനെ തുടർച്ചയായി ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. തുടർന്ന് ബിന്ദുവിന്റെ അമ്മയെ വിളിച്ച്‌ അറിയിച്ചതിനെ തുടർന്ന് ഇവർ ആറാം വയലിലെ വീട്ടിലെത്തി. വീട്‌ അകത്ത്‌ നിന്ന് പൂട്ടിയിരുന്നു,ബിന്ദുവിന്റെ മാതാപിതാക്കൾ നാട്ടുകാരെ വിവരമറിയിക്കുകയും ഇവർ പിൻവശത്തെ വാതിൽ ചവിട്ടി തുറന്ന് അകത്തുകയറുകയും ചെയ്തു. ബിന്ദു കട്ടിലിലും മകൻ ബേസിൽ ഹാളിലും വെട്ടേറ്റ്‌ മരിച്ച നിലയിലായിരുന്നു. ഇതിനിടെ പോലീസെത്തി വീടിന്റെ മുകൾ നിലയിൽ പരിശോധന നടത്തിയപ്പോഴാണ്‌ ഷാജുവിന്റെ മൃതദേഹം കണ്ടെത്തിയത്‌. ഇയാൾ വിഷം അകത്തുചെന്ന നിലയിലായിരുന്നു.

Also Read; കുടുംബത്തിലെ 5 പേരെ കൊന്നതിന് കാരണം കുടുംബസ്വത്ത് ഭാഗിക്കുന്നതിലെ തര്‍ക്കവും അച്ഛന്റെ ആത്മഹത്യയും; യുവതികളുടെ ഏറ്റുപറച്ചിലില്‍ ഞെട്ടി പൊലീസ്

ഷാജുവും ഭാര്യയും തമ്മിൽ നിരന്തര തർക്കമുണ്ടായിരുന്നു. വഴക്കിനെ തുടർന്ന് മദ്ധ്യസ്ഥ ചർച്ചകൾ നടന്നിരുന്നുവെങ്കിലും പരിഹാരമായിരുന്നില്ല. കോടതിയിൽ നൽകിയ പരാതിയിൽ ഇയാൾ വീട്ടിൽ പ്രവേശിക്കുന്നത്‌ വിലക്കിയിരുന്നതാണ്‌. ഇതിനിടെയാണ്‌ കഴിഞ്ഞ ദിവസം രാത്രി വീണ്ടും വീട്ടിലെത്തുകയും മാരകായുധമുപയോഗിച്ച്‌ മകനേയും ഭാര്യയേയും ഷാജി കൊലപ്പെടുത്തിയത്‌. നേരത്തേയുണ്ടായിരുന്ന വഴക്കുകളെത്തുടർന്നുള്ള പ്രതികാരമാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്നാണ്‌ പോലീസിന്റെ നിഗമനം. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ചെതലയം സബ്സെന്ററിൽ പാചകക്കാരിയായിരുന്നു മരിച്ച ബിന്ദു. മകൻ ബേസിൽ മീനങ്ങാടി സെന്റ്‌ മേരീസ്‌ കോളേജിൽ താൽക്കാലിക ജീവനക്കാരനായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News