ഭാര്യയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേ‍ഴ്സ് വര്‍ധിച്ചു: കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്

ഭാര്യയ്ക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഫോളോവേ‍ഴ്സ് ഏറിയതിന്‍റെ ദേഷ്യത്തില്‍ ക‍ഴുത്തു ഞെരിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം.പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ സുല്‍ത്താന്‍പുരില്‍ കാറില്‍വെച്ച് പന്ത്രണ്ട് വയസ്സുള്ള മകളുടെയും അഞ്ചുവയസ്സുള്ള മകന്റെയും കണ്‍മുന്നില്‍വെച്ചായിരുന്നു കൊലപാതകം. സംഭവത്തില്‍ 37 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബിസിനസുകാരനായ പ്രതിയും ഭാര്യയും രണ്ട് കുട്ടികളും ഞായറാഴ്ച രാവിലെയാണ് വീട്ടില്‍നിന്നിറങ്ങിയത്. റായ് ബറേലിയില്‍ പോകാമെന്ന് പറഞ്ഞാണ് യാത്ര തുടങ്ങിയത്. എന്നാല്‍, യാത്രയ്ക്കിടെ കാര്‍ പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയിലേക്ക് തിരിക്കുകയും അഞ്ചുമണിയോടെ സുല്‍ത്താന്‍പുരില്‍ എത്തിയപ്പോള്‍ കാര്‍ നിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും തമ്മില്‍ കാറില്‍ വച്ച് വഴക്കുണ്ടായി.

ALSO READ: കിടങ്ങൂരിൽ ബിജെപി – യു ഡി എഫ് കൂട്ടുകെട്ട്; ബിജെപി ക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നൽകി യു ഡി എഫ്

ഭാര്യയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്‍റെ എണ്ണം ഗണ്യമായി വര്‍ധിച്ചെന്നും ഇന്‍സ്റ്റഗ്രാമിലെ സുഹൃത്തുക്കള്‍ താന്‍ ഇല്ലാത്ത സമയം ഭാര്യയെ കാണാന്‍ വീട്ടിലെത്തുന്നതായി സംശയിക്കുന്നതായും ആരോപിച്ച് ഇരുവരും തര്‍ക്കത്തിലായി.ഇതിനുപിന്നാലെയാണ് പ്രതി ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.

അച്ഛന്‍ അമ്മയെ കൊല്ലുന്ന രംഗങ്ങള്‍ കണ്ട കുട്ടികള്‍ അതിഭീകരമായ മാനസികാവസ്ഥയിലൂടെയാണ് കടന്നുപോയതെന്നാണ് പൊലീസ് അറിയിച്ചത്. കുട്ടികള്‍ കാഴ്ച കണ്ട് പൊട്ടി കരഞ്ഞെങ്കിലും പ്രതി ഡോറുകളെല്ലാം ലോക്ക് ചെയ്ത് വാഹനത്തില്‍ തന്നെ ഇരിക്കുകയായിരുന്നു. ഇതുവഴി എത്തിയ എക്‌സ്പ്രസ് വേ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ പട്രോളിങ് വാഹനമാണ് സംശയാസ്പദമായരീതിയില്‍ ഒരു കാര്‍ നിര്‍ത്തിയിട്ടിരിക്കുന്ന വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി കാറില്‍ പരിശോധന നടത്തിയതോടെ പെണ്‍കുട്ടി നടന്ന കാര്യങ്ങള്‍ വിവരിക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ALSO READ:  കൈക്കൂലി കേസ്: പഞ്ചായത്ത് സെക്രട്ടറിക്ക് മൂന്നുവർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News