‘ഞാന്‍ രാജ്യത്തെ സംരക്ഷിച്ചു; പക്ഷേ ഭാര്യയെ സുരക്ഷിതയാക്കാന്‍ എനിക്ക് കഴിഞ്ഞില്ല’: മണിപ്പൂരില്‍ അതിക്രമത്തിനിരയായ സ്ത്രീയുടെ ഭര്‍ത്താവ് പറയുന്നു

മണിപ്പൂരില്‍ രണ്ട് കുക്കി വിഭാഗത്തിലുള്ള സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് നഗ്നരാക്കി റോഡിലൂടെ നടത്തിയ സംഭവം രാജ്യത്തെയാകെ ഞെട്ടിച്ചു. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ മാത്രമാണ് പുറത്തുവന്നത്. സംഭവത്തിന്റെ ആഘാതത്തില്‍ നിന്ന് രണ്ട് യുവതികളും ഇതുവരെ മോചിതരായിട്ടില്ല. ഇവരിലൊരാളുടെ ഭര്‍ത്താവ് അസം റെജിമെന്റില്‍ സുബേദറാണ്. ജീവിതത്തിലെ ഏറ്റവും മോശം സമയമാണ് കടന്നുപോകുന്നതെന്ന് പറയുകയാണ് അദ്ദേഹം. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇതേപ്പറ്റി സംസാരിച്ചത്.

Also Read- മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി പീഡിപ്പിച്ച സംഭവം; പ്രധാന പ്രതിയുടെ വീട് കത്തിച്ചു

കാര്‍ഗില്‍ യുദ്ധസമയത്ത് താന്‍ രാജ്യത്തിന് വേണ്ടി പൊരുതിയിരുന്നെന്ന് അദ്ദേഹം പറയുന്നു. ശ്രീലങ്കയില്‍ ഇന്ത്യന്‍ പീസ് കീപിംഗ് ഫോഴ്‌സിനൊപ്പവും പ്രവര്‍ത്തിച്ചു. താനെന്റെ രാജ്യത്തെ സംരക്ഷിച്ചു. എന്നാല്‍ തന്റെ ഭാര്യയെയോ നാടിനെയോ സംരക്ഷിക്കാന്‍ തനിക്ക് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മൃഗങ്ങളെപ്പോലെയാണ് ജനക്കൂട്ടം തങ്ങള്‍ക്ക് നേരെ പാഞ്ഞടുത്തത്. അവരുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നു. അവര്‍ സ്ത്രീകളെ പിടിച്ചുകൊണ്ടുപോയി നിര്‍ബന്ധിച്ച് വസ്ത്രങ്ങള്‍ അഴിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Also Read- മണിപ്പൂരിൽ ആദിവാസി സ്ത്രീകൾക്ക് നേരെ നടന്ന സംഭവം അതി ദാരുണവും ക്രൂരവുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ

അതേസമയം സ്ത്രീകള്‍ക്കെതിരെ ക്രൂരത കാട്ടിയ സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാന പ്രതി ഹെറാദാസ് അടക്കമുള്ളവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രതികള്‍ക്കെതിരെ പീഡനത്തിന് പുറമേ കൊലകുറ്റവും ചുമത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനൊന്ന് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News