ലൈംഗിക ശേഷി വര്‍ധിപ്പിക്കാന്‍ ഭര്‍ത്താവ് ഗുളിക കഴിച്ചു; ഭാര്യ നേരിട്ടത് കൂട്ടബലാത്സംഗത്തിന് സമാനമായ ക്രൂരത, നവവധുവിന് ദാരുണാന്ത്യം

ഭര്‍ത്താവ് ലൈംഗിക ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഗുളിക കഴിച്ചതിനെ തുടര്‍ന്ന് വിവാഹം കഴിഞ്ഞ് ഏഴാം നാള്‍ നവവധുവിന് ദാരുണാന്ത്യം. ഫെബ്രുവരി മൂന്നിനായിരുന്നു യുവതിയുടെ വിവാഹം. ഇതിന് ശേഷമാണ് ഭര്‍ത്താവ് ലൈംഗിക ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഗുളികകള്‍ കഴിച്ചത്.

ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ ഹാമീര്‍പൂരിലാണ് ദാരുണമായ സംഭവം. സംഭവത്തില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കി. കൂട്ടബലാത്സംഗത്തിന് സമാനമായ ക്രൂരതയാണ് യുവതിക്ക് നേരിടേണ്ടി വന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Also Read : ദില്ലി അലിപ്പൂരിൽ വൻ തീപിടുത്തം; 7 മരണം

അവശനിലയിലായ യുവതിയെ കാണ്‍പൂരിലെ സ്വകാര്യ നഴ്സിങ് ഹോമിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫെബ്രുവരി ഏഴിന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫെബ്രുവരി പത്തിന് മരണം സ്ഥിരീകരിച്ചു. അതേസമയം ഭര്‍ത്താവ് വീട് പൂട്ടി കുടുംബത്തോടൊപ്പം ഗ്രാമത്തില്‍ നിന്ന് പലായനം ചെയ്തതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍, ഹമീര്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ ഇത്തരമൊരു പരാതി സ്വീകരിച്ചിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘കോട്വാലി നഗര്‍ പൊലീസ് സ്റ്റേഷനില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു വിവരവുംപരാതിയും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തുകയും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News