വിമാനത്തില്‍വെച്ച് മദ്യലഹരിയില്‍ യുവതിയോട് മോശം പെരുമാറ്റം; മൂക്കിടിച്ച് പരത്തി ഭര്‍ത്താവ്‌

വിമാനത്തിനുള്ളിൽ യാത്രക്കാരിയായ യുവതിക്ക് നേരെ മദ്യലഹരിയിലിരുന്ന യാത്രക്കാരന്റെ ആക്രമണം. യുവതിയോട് മോശം പെരുമാറ്റം നടത്തിയതിന് യുവതിയുടെ ഭർത്താവ് യാത്രക്കാരന്റെ മൂക്കിന് ഇടിച്ചു. മസ്‍കത്തിൽ നിന്നു വ്യാഴാഴ്ച തിരുവനന്തപുരത്തേക്കു വന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാരൻ നാവായിക്കുളം സ്വദേശി രമേഷ് കുറുപ്പിനാണ് യുവതിയുടെ ഭർത്താവിൽ നിന്നും ഇടി കൊള്ളേണ്ടിവന്നത്. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ ഇയാളെ സി.ഐ.എസ്.എഫ്. പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു.

വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. അടൂർ സ്വദേശിനിയായ യാത്രക്കാരിയോട് രമേഷ് മോശം പരാമർശം നടത്തുകയും ഉപദ്രവിക്കുകയും ചെയ്തു. തൊട്ടടുത്തുണ്ടായ ഭർത്താവ് ഇയാളെ പിടിച്ച് മാറ്റിയെങ്കിലും വീണ്ടും ഉപദ്രവിക്കാൻ ശ്രമിച്ചതോടെ രണ്ടുപേരും തമ്മിൽ ഉന്തും തള്ളുമായി. തുടർന്ന് അടിപിടിയായി. ഇതിനിടയിൽ യാത്രക്കാരിയുടെ ഭർത്താവ് രമേഷിന്റെ മൂക്കിനിടിച്ച് പരിക്കേൽപ്പിച്ചു. ഇതോടെ രമേഷിനെ യാത്രക്കാരും ജീവനക്കാരും ചേർന്ന് പിടിച്ചിരുത്തി. വിമാനമിറങ്ങിയശേഷം ക്യാപ്റ്റൻ അറിയിച്ചതനുസരിച്ച് സി.ഐ.എസ്.എഫ്. അംഗങ്ങൾ വിമാനത്തിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News