ഭർത്താവിന് ഓട്ടത്തിൽ അഡിക്ഷൻ; സഹികെട്ട് ഭാര്യ വിവാഹമോചനം ചെയ്തു; അന്തംവിട്ട് സോഷ്യൽ മീഡിയ

വിവാഹമോചനം ആഗ്രഹിക്കുന്ന ദമ്പതികൾ പരസ്പരം നിരവധി കാരണങ്ങളാണ് ഉന്നയിക്കുന്നത്. ചിലതൊക്കെ നമുക്ക് വിചിത്രമായി തോന്നാം. എന്നാലിപ്പോൾ ചൈനയിൽ ഒരു യുവതി തന്റെ ഭർത്താവിന് നേരെ ഉന്നയിച്ച ആരോപണങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. മദ്യപാനം, മയക്കുമരുന്നിന്റെ ഉപയോ​ഗം തുടങ്ങിയവയുടെ അഡിക്ഷൻ ചിലപ്പോൾ വിവാഹമോചനത്തിൽ എത്തിച്ചേരാറുണ്ട്. ഇവിടെ ഇപ്പോൾ അഡിക്ഷനായത് ഓട്ടമാണ്. ഇതാണ് ഇപ്പോൾ വിവാഹ മോചനത്തിൽ ചെന്നെത്തിയത്.

also read: കണ്ണൂർ സ്‌ക്വാഡിന് തമിഴ്‌നാട്ടിലും മികച്ച സ്വീകരണം, ഒ ടി ടി റിലീസിന് പിറകെ തെന്നിന്ത്യയിൽ നിന്ന് മമ്മൂട്ടിയെ വാഴ്ത്തി റിവ്യൂ

ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ നിന്നുള്ള സാഹോ എന്ന സർനെയിമിൽ അറിയപ്പെടുന്ന യുവതിയാണ് തന്റെ അനുഭവം പങ്കുവച്ചത്. യുവതിയുടെ മുൻഭർത്താവ് പെം​ഗിന് ഓട്ടത്തോട് വലിയ താല്പര്യമാണ്. താല്പര്യമാണ് എന്നല്ല അഡിക്ഷനാണ് എന്ന് വേണം പറയാൻ. ആദ്യമൊക്കെ യുവാവിന് ഓട്ടത്തോടുള്ള താല്പര്യം യുവതിക്കും ഇഷ്ടമായിരുന്നു. അങ്ങനെ തന്നെയാണ് യുവതി യുവാവിലേക്ക് ആകർഷിക്കപ്പെട്ടതും.

എന്നാൽ യുവാവിന് ഓട്ടത്തോടുള്ള ഈ അമിതമായ അഭിനിവേശം ഒടുവിൽ യുവതിയിൽ കടുത്ത ദേഷ്യവും നിരാശയും ഒക്കെ നിറച്ചു. അങ്ങനെ അത് എത്തിച്ചേർന്നത് അവരുടെ വിവാഹമോചനത്തിലാണ്. കൂടാതെ ഒരിക്കൽ മുൻഭർത്താവ് തങ്ങളുടെ മകളെ മണിക്കൂറുകളോളം കാറിൽ ലോക്ക് ചെയ്തിട്ട് ഓടാൻ പോയി എന്നതായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ. ഒരു മാരത്തോണിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണത്രെ യുവാവ് മകളെ കാറിൽ ലോക്ക് ചെയ്ത് പോയത്. കുഞ്ഞിന് ബോറടിക്കാതിരിക്കാൻ വേണ്ടി മൊബൈലും ഭക്ഷണവും കൂടി കാറിൽ വച്ചാണ് ഇയാൾ ഓടാൻ പോയത്.

also read: കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 125 പരിശോധനകള്‍ക്ക് ദേശീയ അംഗീകാരം: മന്ത്രി മുഹമ്മദ് റിയാസ്

മകൾ അച്ഛന്റെ കൂടെ ആയിരുന്നു കഴിഞ്ഞിരുന്നത്. പിന്നീട് മകൾ തന്നെയാണ് ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയത് എന്നും യുവതി പറയുന്നു. ചൈനീസ് സോഷ്യൽ മീഡിയയിൽ യുവതി പങ്കുവച്ച ഈ അനുഭവം ആളുകളുടെ നിരവധി പ്രതികരണങ്ങൾക്ക് ഇടയാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News