തൃശൂരില്‍ ഭര്‍ത്താവ് ഭാര്യാ സഹോദരനെ കുത്തി പരുക്കേല്‍പിച്ചു

തൃശൂര്‍ ചേലക്കര എളനാട്ടില്‍ ഭര്‍ത്താവ് ഭാര്യാ സഹോദരനെ കുത്തി പരിക്കേല്‍പിച്ചു. എളനാട് സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ചേലക്കര കുറുമല സ്വദേശി 31 വയസുള്ള അനന്ദുവിനാണ് പരിക്കേറ്റത്. സഹോദരീ ഭര്‍ത്താവായ തൃശ്ശൂര്‍ പുല്ലൂര്‍ സ്വദേശി നിഖിലാണ് ആക്രമണം നടത്തിയത്. വയറ്റില്‍ കുത്തേറ്റ അനന്തുവിനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അനന്ദുവിന്റെ സഹോദരിയും നിഖിലും കുറച്ച് കാലമായി പിണങ്ങിയാണ് കഴിയുന്നത്.

Also Read: മാധ്യമപ്രവർത്തകർക്കെതിരായ കടന്നു കയറ്റാതെ അപലപിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ

നിഖില്‍ സ്ഥിരമായി ഭാര്യ ജോലിചെയ്യുന്ന സ്ഥലത്തുവന്നു ശല്യം ചെയ്തിരുന്നതായും, പണവും ആഭരണങ്ങളും ആവശ്യപ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ നിഖില്‍ ആശുപത്രിയില്‍ എത്തി ഭാര്യയുമായി വഴക്കുണ്ടാക്കി. തുടര്‍ന്ന് സ്ഥലത്തെത്തിയ സഹോദരനുമായും വാക്കുതര്‍ക്കം ഉണ്ടാവുകയും ഒടുവില്‍ കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു.

Also Read: ന്യൂസ് ക്ലിക്കിന്റെ ഓഫീസ് സീല്‍ ചെയ്ത് ദില്ലി പൊലീസ്; അഞ്ചു പേര്‍ കസ്റ്റഡിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News