ബ്യൂട്ടി പാർലറിലേക്ക് പോകുന്നത് ഭർത്താവ് തടഞ്ഞു; ഭാര്യ ജീവനൊടുക്കി

ബ്യൂട്ടി പാർലറിലേക്ക് പോകുന്നത് ഭർത്താവ് തടഞ്ഞതിനെ തുടർന്ന് 34 കാരി ജീവനൊടുക്കി. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. നഗരത്തിലെ സ്കീം നമ്പർ 51 ഏരിയയിലുള്ള വീട്ടിൽ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യയെ ബ്യൂട്ടിപാർലറിൽ പോകുന്നതിൽ നിന്ന് തടഞ്ഞെന്നും ആ ദേഷ്യത്തിൽ ഫാനിൽ തൂങ്ങിമരിച്ചുവെന്നും ഭർത്താവ് പൊലീസിനോട് പറഞ്ഞു. പോസ്റ്റ്‍മോര്‍ട്ടം നടത്തിയെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News