ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു. അയിരൂർ സ്വദേശി ലീലയെയാണ് ഭർത്താവ് അശോകൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. അശോകനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. 70 ശതമാനം പൊള്ളലേറ്റ ലീലയുടെ നില ഗുരുതരമായി തുടരുന്നു.
പുലർച്ചെ ഒന്നരയോടെയാണ് സംഭവം.  ഇവരുടെ മകളും ചെറുമകളും ഉൾപ്പെടെ വീട്ടിൽ ഉണ്ടായിരുന്നു. അശോകന് ഒരു വർഷം മുന്നേ സ്ട്രോക്ക് വന്ന് ശരീരം തളർന്നിരുന്നു. ചികിത്സ നടന്നുവെങ്കിലും ഒരു കാലിന് മുടന്ത് സംഭവിച്ചതിനാൽ ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയായിരുന്നു. ഭാര്യ ലീല തൊഴിലുറപ്പ് ജോലിക്ക് പോയാണ് കുടുബം നോക്കിയിരുന്നത്. അവശനായ തന്നെ ഭാര്യ ഉപേക്ഷിച്ചു പോകുമെന്ന സംശയവും പേടിയുമാണ് ഭാര്യയെ കൊലപ്പെടുത്താൻ കാരണമായി ഇയാൾ പൊലീസിന് മൊഴി നൽകിയത്.മണ്ണെണ്ണയുമായി നിൽക്കുന്ന പിതാവിനെയാണ് കണ്ടതെന്നും അമ്മ മരണ വെപ്രാളത്തിൽ വീട്ടിൽ നിന്ന് ഇറങ്ങി  ഓടുകയും മുറ്റത്തു വീഴുകയും ചെയ്തതായി മകൾ പറഞ്ഞു.
70 ശതമാനത്തോളം പൊള്ളലേറ്റ ലീല ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവ് അശോകനെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മകളുടെ മൊഴി പ്രകാരം പൊലീസ് വധശ്രമത്തിന് അശോകനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ALSO READ: സമയക്രമം പാലിച്ചില്ല; പെരുമ്പാവൂരിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News