തൃപ്പൂണിത്തുറയിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു

തൃപ്പൂണിത്തുറ കണ്ണൻകുളങ്ങരയിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. ചേർത്തല സ്വദേശിയായ രതീഷ് ഭാര്യ ധന്യയെയാണ് വെട്ടിയത്. തൃപ്പൂണിത്തുറ ടി പി രാമകൃഷ്ണൻ മാളിൻ്റെ മുമ്പിലുള്ള റോഡിന് സമീപമാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ ധന്യയെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ALSO READ: രാജ്യത്ത് സമാധാനത്തോടും സന്തോഷത്തോടും കൂടി എല്ലാവർക്കും ജീവിക്കാൻ കഴിയണം: ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ

ദാമ്പത്യ ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങളാണ് ഇത്തരത്തിലുള്ള ദാരുണമായ സംഭവത്തിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് നിഗമനം. മൂന്നുവർഷമായി ഇവർ പിരിഞ്ഞാണ് താമസിച്ചിരുന്നത്. രതീഷുമായുള്ള വിവാഹബന്ധം വേർപെടുത്താൻ ധന്യ കുടുംബ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഡൈവോഴ്സിന് വഴങ്ങാത്തതും കൃത്യത്തിലേക്ക് വഴിതെളിച്ചു.

രതീഷ് പിന്നാലെ വന്ന് ധന്യ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ശേഷം കൈയിലുണ്ടായിരുന്ന വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു എന്നാണ് തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ ആനന്ദ് ബാബു പറഞ്ഞത്. തലയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റത്. ആലപ്പുഴ അരൂർ സ്വദേശികളായ ഇരുവരും, തൃപ്പൂണിത്തുറയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

ALSO READ: ‘ഇനിയും മുന്നോട്ട് കൊണ്ട് പോകാൻ പറ്റില്ല, ആ ഉത്തരവാദിത്തം ഞാൻ മാറ്റി വെച്ചു, ബുദ്ധിമുട്ടാണ്’; മനസ് തുറന്ന് വിജയ് യേശുദാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News