ഇന്ത്യന്‍ മുസ്ലിങ്ങള്‍ പാക്കിസ്ഥാന്റെ ഏജന്റുമാര്‍ അല്ലെന്ന് എ.പി.അബ്ദുള്ളക്കുട്ടി മനസിലാക്കണമെന്നും മദ്രസകളെ മോശമായി ചിത്രീകരിക്കുന്ന അബ്ദുള്ളക്കുട്ടിക്ക് പ്രത്യേക അജണ്ടയെന്നും ഡോ. ഹുസൈന്‍ മടവൂര്‍.
മദ്‌റസകള്‍ അടച്ചു പൂട്ടണം എന്ന കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം. കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം കുട്ടികളുടെ വിദ്യാഭ്യാസം മുടക്കും.ഈ നിര്‍ദ്ദേശം എതിര്‍ക്കപ്പെടണം. ഇക്കാര്യത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകും. ഉത്തരേന്ത്യയിലെ മദ്‌റസകളില്‍ മതവിദ്യാഭ്യാസം മാത്രമല്ല പൊതുവിദ്യാഭ്യാസവും നല്‍കുന്നുണ്ട്. ബാലാവകാശ കമ്മീഷന്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പൊതുവിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു വേണ്ടത്.ബീഹാറില്‍ മദ്‌റസകളില്‍ 15% മുസ്ലിങ്ങള്‍ അല്ലാത്തവര്‍ ഉണ്ട്. രാജാറാം മോഹന്‍ റോയ്, മുന്‍ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് എന്നിവര്‍ മദ്‌റസകളില്‍ പഠിച്ചവരാണ്. മദ്‌റസ എന്ന വാക്കിന്റെ ഇംഗ്ലീഷ് അര്‍ത്ഥം സ്‌കൂള്‍ എന്നാണെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here