കേരളത്തില്‍ വില്‍പന നടത്താനായി തായ്ലാന്‍ഡില്‍ നിന്നും ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചയാള്‍ തൃശൂരില്‍ പിടിയിലായി. കണ്ണൂര്‍ കടമ്പൂര്‍ ഇസ്രാസില്‍ വീട്ടില്‍ മുഹമ്മദ് ഫാസിലാ(22)ണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഹൈബ്രിഡ് ഇനത്തില്‍ പെട്ട 2.14 കിലോഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും പിടിച്ചെടുത്തു.
Also Read: കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘത്തിന് ദേശീയ തലത്തില്‍ മികവിന്റെ പുരസ്‌കാരം
ഫാബുല്ലസോ ഇനത്തില്‍ പെട്ട കഞ്ചാവിന് അന്തര്‍ദേശീയ വിപണിയില്‍ ഗ്രാമിന് 3000 രൂപയോളം വിലവരുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാലക്കാട് എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് തൃശൂര്‍ സ്പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടറും തൃശൂര്‍-പാലക്കാട് ഐബികളും സംയുക്തമായി നടത്തിയ ഓപ്പറേനിലാണ് മണ്ണുത്തിയിലെ ലോഡ്ജില്‍ നിന്നും ഫാസില്‍ പിടിയിലായത്. സിന്തറ്റിക് ലഹരിക്ക് തുല്യമായ ഇത്തരം കഞ്ചാവ് എക്‌സൈസ് ആദ്യമായാണ് പിടികൂടുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Also Read: ജലഗതാഗതത്തിന്‍റെ യശസ്സുയര്‍ത്തി കൊച്ചി വാട്ടര്‍ മെട്രോ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here