ഹൈദരാബാദിൽ ബി ടെക് വിദ്യാർത്ഥിനി സർവകലാശാലാ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ഹൈദരാബാദിൽ ബി ടെക് വിദ്യാർത്ഥിനി സർവകലാശാലാ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഹൈദരാബാദിന് സമീപം രുദ്രാരമിലെ ഗീതം സര്‍വകലാശാല കാംപസിലാണ് ഒന്നാംവര്‍ഷ ബി.ടെക്ക് വിദ്യാര്‍ഥിനിയായ രേണുശ്രീ(18) കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത്.

Also Read: കാസര്‍കോഡ് എ ആര്‍ ക്യാമ്പിലെ പൊലീസുദ്യോഗസ്ഥന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ക്യാമ്പസ് കെട്ടിടത്തിന്റെ അഞ്ചാം നിലയിലെ കൈവരിയിലിരിക്കുന്ന രേണുശ്രീ മറ്റു വിദ്യാർത്ഥികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കൈയിലുണ്ടായിരുന്ന മൊബൈല്‍ഫോണില്‍ നോക്കിയാണ് പെണ്‍കുട്ടി ഇരുന്നിരുന്നത്. ഇത് കണ്ട മറ്റു വിദ്യാർഥികൾ ബഹളംവച്ച് രേണുശ്രീയെ തെഴെയിറങ്ങാൻ പറയുകയും ചിലർ മുകളിലേക്ക് ഓടിക്കയറുകയും ചെയ്തു.

Also Read: വിവാഹത്തിന് ശേഷം കുഞ്ഞുങ്ങൾ ആകാത്തതിന് പരിഹാരം; തന്ത്രിയുടെ ചങ്ങലകൊണ്ടുള്ള അടി കൊണ്ട് യുവതി കൊല്ലപ്പെട്ടു

എന്നാൽ ഞൊടിയിടകൊണ്ട് രേണുശ്രീ താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസമയം വിദ്യാര്‍ഥിനിയുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെട്ടിടത്തില്‍നിന്ന് ചാടുന്നതിന് മുന്‍പ് ആരെയെങ്കിലും വിളിക്കുകയോ സന്ദേശം അയക്കുകയോ ചെയ്തിട്ടുണ്ടോ എന്നറിയാനാണ് ഫോണ്‍ കസ്റ്റഡിയിലെടുത്തതെന്നും ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News