‘ഇത്‌ ഓയോ അല്ല, റൊമാന്‍സ്‌ പാടില്ല, സമാധാനമായി ഇരിക്കണം’; കാബിലെ മുന്നറിയിപ്പുകള്‍ വൈറലാകുന്നു

hyderabad-cab-driver

ഓൺലൈനിൽ വൈറലായി ഹൈദരാബാദ് കാബ് ഡ്രൈവറുടെ യാത്രക്കാർക്കുള്ള മുന്നറിയിപ്പ്. റൊമാൻസ് പാടില്ല, സമാധാനമായി ഇരിക്കണം, അകലം പാലിക്കണം തുടങ്ങിയ നിബന്ധനകളാണ് മുൻസീറ്റിൻ്റെ പിറകിൽ പതിപ്പിച്ചത്. പ്രത്യേകമായി ദമ്പതികളെ അഭിസംബോധന ചെയ്യുന്നതാണ് സന്ദേശം.

‘മുന്നറിയിപ്പ്! പ്രണയം പാടില്ല, ഇതൊരു ക്യാബാണ്, നിങ്ങളുടെ സ്വകാര്യ സ്ഥലമോ ഓയോ റൂമോ അല്ല… അതിനാൽ ദയവായി അകലം പാലിച്ച് ശാന്തത പാലിക്കുക’- എന്നാണ് മുന്നറിയിപ്പിലുള്ളത്. വെങ്കിടേഷ് എന്ന ഉപയോക്താവ് എക്‌സിൽ പോസ്റ്റ് ചെയ്തതോടെയാണ് ചിത്രം വൈറലായത്. ഇൻ്റർനെറ്റിൽ ഇത് പെട്ടെന്ന് ശ്രദ്ധ നേടി.

Also Read: വാട്ട് എ സൈക്കോ! ഭര്‍ത്താവിന്റെ ദീർഘായുസ്സിനായി വ്രതം അനുഷ്‌ഠിച്ചു, ശേഷം വിഷം നല്‍കി കൊന്നു; സംഭവം ഉത്തര്‍ പ്രദേശില്‍

‘നാശം, ഇത് ബംഗളൂരിലും ഡൽഹിയിലും കണ്ടു. ഹൈദരാബാദിൽ ഇത് ഇത്ര പെട്ടെന്ന് പ്രതീക്ഷിച്ചില്ല’- എന്നാണ് ഒരു ഉപയോക്താവ് കമൻ്റിട്ടത്. കഴിഞ്ഞയാഴ്ച, ബംഗളൂരു കാബ് ഡ്രൈവറുടെ വിചിത്ര നിയമങ്ങൾ റെഡ്ഡിറ്റിൽ വൈറലായിരുന്നു. ഭയ്യ എന്ന് വിളിക്കരുത് എന്നായിരുന്നു ഇദ്ദേഹത്തിൻ്റെ പ്രധാന നിർദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News