ഹൈദരാബാദില്‍ നാല് നില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; 9 പേര്‍ മരിച്ചു

ഹൈദരാബാദിലെ നാമ്പള്ളി പ്രദേശത്തുള്ള ബസാര്‍ഘട്ടിലെ കെട്ടിടത്തില്‍ വന്‍ തീപിടുത്തം. നാലു നിലകെട്ടിടത്തിലെ ഒന്നാം നിലയിലെ കെമിക്കല്‍ ഗോഡൗണില്‍ തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. ഒമ്പത് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ALSO READ:  ‘എനിക്ക് കുഞ്ഞ് പെണ്‍മക്കളുണ്ട്.. വെറുതെ വിടണം’.. ആഗ്രയില്‍ ഹോംസ്റ്റേ ജീവനക്കാരിയെ കൂട്ടബലാത്സഗം ചെയ്തു

താഴത്തെ നിലയിലെ കാര്‍ നന്നാക്കുന്നതിനിടെയുണ്ടായ സ്പാര്‍ക്കാണ് തീപിടിത്തത്തിനു കാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന കെമിക്കല്‍ ബാരലിലേക്ക് തീ പടര്‍ന്നത്തിനു ശേഷം ഫൈബര്‍-പ്ലാസ്റ്റിക് നിര്‍മ്മാണത്തില്‍ സൂക്ഷിച്ചിരിക്കുന്ന കത്തുന്ന രാസവസ്തു ഏതാനും സമയത്തിനകം കെട്ടിടത്തിന്റെ മറ്റ് നിലകളിലേക്ക് പടരുകയായിരുന്നു. മുകള്‍നിലകളില്‍ ഉണ്ടായിരുന്ന ആളുകളെ ജനലുകള്‍ വഴി രക്ഷപെടുത്തുകയായിരുന്നു.

ALSO READ: ‘ഫാസിസ്സുകൾക്കും വർഗ്ഗീയവാദികൾക്കും കളവ് പറയാൻ മടിയില്ല’; വി മുരളീധരനെതിരെ എം വി ഗോവിന്ദൻമാസ്റ്റർ

തീപിടിത്തത്തിന്റെ കാരണവും നാശനഷ്ടത്തിന്റെ വ്യാപ്തിയും ഇതുവരെ ഔദ്യോഗികമായി തിട്ടപ്പെടുത്തിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News