എല്ലാം റെക്കോര്‍ഡ് ആണ് കേട്ടോ; തിരക്കേറിയ സ്ഥലത്ത് സ്ത്രീയെ കടന്ന് പിടിക്കുന്ന യുവാവിന്റെ വീഡിയോ പങ്കുവച്ച് ഹൈദരാബാദ് പൊലീസ്

Police

ഹൈദരാബാദ് പൊലീസ് തങ്ങളുടെ എക്‌സ് ഹാന്റില്‍ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. തിരക്കേറിയ സ്ഥലത്ത് ഒരാള്‍ ഒരു യുവതിയെ കടന്നുപിടിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളില്‍.

വീഡിയോ വളരെ വേഗം വൈറലായി. വീഡിയോയിലുള്ള ആള്‍ക്കെതിരെ എന്ത് നടപടിയാണ് എടുത്തതെന്ന് പോലീസ് വ്യക്തമാക്കിയില്ല. ഇതിനകം 14 ലക്ഷം പേരാണ് വീഡിയോ കണ്ടത്. വീഡിയോ പങ്കുവച്ച് കൊണ്ട് ഹൈദ്രാബാദ് പോലീസ് ഇങ്ങനെ കുറിച്ചു,

‘നിങ്ങളുടെ മോശമായ പെരുമാറ്റം, അത് റോഡുകളിലും പൊതുസ്ഥലങ്ങളിലും എവിടെയായാലും ഞങ്ങളുടെ ഷീ ടീമുകള്‍ രേഖപ്പെടുത്തുന്നു. നിങ്ങളുടെ ദുരുദ്ദേശ്യങ്ങളെ കൊല്ലുക എന്നത് മാത്രമാണ് നിങ്ങളെ ജയിലില്‍ നിന്ന് സുരക്ഷിതമായി നിലനിര്‍ത്തുന്നതിനുള്ള ഒരേയൊരു മന്ത്രം.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News