സിനിമ സ്റ്റൈലിൽ ദമ്പതികളുടെ ചുംബനം; വൈറലായി വീഡിയോ

സിനിമ സ്റ്റൈലിൽ ദമ്പതികളുടെ ചുംബിക്കുന്ന വീഡിയോ വൈറൽ. സംഭവം ഹൈദരബാദിലെ പിവി നരസിംഹറാവു എക്‌സ്പ്രസ് വേയിലാണ്. ഓടുന്ന കാറിന്റെ സൺറൂഫിലിരുന്ന് ദമ്പതികൾ ചുംബിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

Also read:ഹിറ്റായി മാരുതി സുസുകി എസ്‌യുവികൾ, നേടുന്നത് മികച്ച വില്പന

കിയ സെല്‍റ്റോസിന്റെ സണ്‍റൂഫില്‍ വെളുത്ത ടീ-ഷര്‍ട്ട് ധരിച്ച യുവാവ് യുവതിയെ ചുംബിക്കുന്നത് വീഡിയോയില്‍ കാണാം. ഇരുവരും പരസ്പരം കാഴ്ചകള്‍ ആസ്വദിക്കുന്നതും കെട്ടിപ്പുണര്‍ന്ന് സംസാരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. വീഡിയോ ഓണ്‍ലൈനില്‍ പങ്കിട്ടതിന് പിന്നാലെ നിരവധിപേരാണ് ഇവര്‍ക്കെതിരെ രംഗത്തെത്തിയത്.

Also read:തൃശൂര്‍ പുത്തൂരില്‍ നാല് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

വീഡിയോ വൈറലായതിന് പിന്നാലെ ദമ്പതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയര്‍ന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News