ഹൈദരാബാദ് ഗോള്‍ഡന്‍ ക്യാറ്റ് 2023 സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വി. വിപിന്യ എഴുതിയ ‘ഞാള് പോറ്റിയ കരിമ്പൂച്ച’ എന്ന രചനയാണ് കവിതാ വിഭാഗത്തില്‍ പുരസ്‌കാരം നേടിയത്. കണക്കൂര്‍ സുരേഷ് കുമാര്‍ എഴുതിയ ‘കൂ…..യ് ‘ എന്ന രചന കഥാവിഭാഗത്തില്‍ പുരസ്‌കാരം നേടി.
സാഹിത്യപ്രവര്‍ത്തകരായ ഇ.പി രാജഗോപാലന്‍, സോക്രട്ടീസ് വാലത്ത്, കെ രേഖ, അന്‍വര്‍ അലി, ജ്യോതിഭായ് പരിയേടത്ത്, സാവിത്രി രാജീവന്‍ എന്നിവര്‍ അടങ്ങിയ ജൂറിയായിരുന്നു പുരസ്‌കാര ജേതാക്കളെ നിര്‍ണ്ണയിച്ചത്.
Also Read : നവകേരള സദസ്സിന് തിരുവനന്തപുരം ജില്ല സജ്ജം; ഡിസംബർ 20 ന് തുടങ്ങി 23ന് സമാപിക്കും
കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ബി അനന്തകൃഷ്ണന്‍, കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത് എന്നിവരാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഗൂഗ്ള്‍ മീറ്റിലൂടെ നടന്ന ചടങ്ങ് പ്രശസ്ത കഥാകൃത്ത് അഷ്ടമൂര്‍ത്തി ഉദ്ഘാടനം ചെയ്തു.
മലയാളം മിഷന്‍ തെലങ്കാന ചാപ്റ്റര്‍ ചെയര്‍മാര്‍ എം എം അബ്രഹാം അധ്യക്ഷത വഹിച്ചു. 2024 ജനുവരി 21 ന് ഹൈദരാബാദ് രവീന്ദ്ര ഭാരതിയില്‍ വെച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ പുരസ്‌കാരദാനം നിര്‍വ്വഹിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here