വീട്ടുജോലിക്കാർ, ഡെലിവറി ബോയ്സ് എന്നിവർ ലിഫ്റ്റ് ഉപയോ​ഗിച്ചാൽ 1000 രൂപ പിഴ; ഹൗസിം​ഗ് സൊസൈറ്റിയുടെ നോട്ടീസ് വിമർശനത്തിൽ

വീട്ടുജോലിക്കാർ, ഡെലിവറി ബോയ്സ് എന്നിവർ കെട്ടിടത്തിലെ ലിഫ്റ്റ് ഉപയോ​ഗിക്കരുതെന്ന ഹൈദരാബാദിലെ ഹൗസിം​ഗ് സൊസൈറ്റിയുടെ നോട്ടീസ് വിമർശനത്തിൽ. ഇവർ ലിഫ്റ്റ് ഉപയോഗിക്കുന്നത് കണ്ടാൽ 1000 രൂപ പിഴ ഒടുക്കേണ്ടി വരും എന്നാണ് നോട്ടീസിൽ പറയുന്നത്. ഈ നോട്ടീസ് എവിടെ നിന്നാണ് വന്നിരിക്കുന്നത് എന്ന് വ്യക്തമല്ല.

ALSO READ: ‘ബഹിഷ്‌കരണ വീരന്‍ എന്ന നിലയിലേക്ക് പ്രതിപക്ഷ നേതാവ് മാറി’: മുഖ്യമന്ത്രി

ട്വിറ്ററിൽ ഷെയർ ചെയ്യപ്പെട്ട നോട്ടീസ് വലിയ തരത്തിലുള്ള വിമർശനമാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ, കൃത്യമായി ഈ നോട്ടീസ് ഏത് ഹൗസിം​ഗ് സൊസൈറ്റിയിൽ നിന്നും ഉള്ളതാണ് എന്ന് വ്യക്തമല്ല. ഇത് തീർത്തും മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ് എന്നാണ് വരുന്ന കമെന്റുകൾ.

ALSO READ: ആറുവയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; അന്വേഷണത്തിന് വന്‍ പൊലീസ് സംഘം

‘എന്തുകൊണ്ടാണ് ഇത്തരം ജോലി ചെയ്യുന്നവർക്ക് സമൂഹവുമായി ഇടപഴകാനും അവർ ഉപയോ​ഗിക്കുന്ന അതേ ഇടങ്ങൾ ഉപയോ​ഗിക്കാൻ പറ്റാത്തതും’ എന്നും ആളുകൾ ചോദിക്കുന്നുണ്ട്. ഒട്ടും മനുഷ്യത്വമില്ലാത്ത സമൂഹം തന്നെയാണ് ഇത് എന്നും പലരുടെയും കമന്റ്. അതേസമയം, ഇത് സാധാരണമാണ്. മിക്കവാറും സ്ഥലത്തും അങ്ങനെ ഉണ്ടാവാറുണ്ട്. അത് താമസക്കാർക്ക് പ്രയാസം ഉണ്ടാവാതിരിക്കാനാണ് എന്ന് കമന്റിട്ടവരും ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News