ലണ്ടനില്‍ ഉപരിപഠനത്തിന് പോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കുത്തേറ്റു മരിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

ലണ്ടനില്‍ ഉപരിപഠനത്തിന് പോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കുത്തേറ്റു മരിച്ചു. ഹൈദരാബാദ് സ്വദേശിനി കൊന്തം തേജസ്വിനി റെഡ്ഡി (27)ആണ് മരിച്ചത്. സംഭവത്തില്‍ ബ്രസീല്‍ പൗരന്‍ ഉള്‍പ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Also read- സിസിടിവിയില്‍ നോക്കി ഫ്‌ളൈയിംഗ് കിസും അശ്ലീല ആംഗ്യവും; പണവുമായി മുങ്ങിയ മോഷ്ടാക്കള്‍ രണ്ടാം ദിനം പിടിയില്‍

ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്. തേജസ്വിനി താമസിച്ചിരുന്ന വെംബ്ലിയിലെ ഫ്‌ലാറ്റിലാണ് സംഭവം. തേജസ്വിനിക്കൊപ്പം താമസിച്ചിരുന്ന അഖില എന്ന യുവതിക്കും കുത്തേറ്റു. തേജസ്വിനി സംഭവ സ്ഥലത്തു തന്നെ മരിച്ചു. കുത്തേറ്റ അഖിലയെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

Also read- ഷോട്ട് ടൈം ആകുമ്പോൾ ആളങ്ങ് മാറും, ഈ വയ്യാതിരുന്ന ആള് തന്നെയാണോ ഇതെന്ന് തോന്നിപ്പോകും; സുചിത്ര

ബ്രസീലുകാരന് പുറമെ സംഭവ സ്ഥലത്തുനിന്ന് മറ്റൊരു യുവാവിനെയും യുവതിയെയും കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍, യുവതിക്ക് സംഭവത്തില്‍ പങ്കില്ലെന്നുകണ്ട് പൊലീസ് വിട്ടയച്ചു.

ബിരുദാനന്തര പഠനത്തിനായി കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് തേജസ്വിനി ലണ്ടനിലെത്തിയത്. നോട്ടിങ്ഹാം യൂനിവേഴ്‌സിറ്റിയിലായിരുന്നു പഠനം. ഹൈദരാബാദിലെ ചമ്പാപേട്ട് സ്വദേശിനിയായ ഇവര്‍ കൂട്ടുകാര്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News