അമിത വേ​ഗത്തിലെത്തിയ കാറിടിച്ച് അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം; വീ‍ഡിയോ പുറത്ത്

അമിത വേ​ഗത്തിലെത്തിയ കാറിടിച്ച് അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം . അനുരാധ, മകൾ മമ്ത എന്നിവരാണ് അപകടത്തിൽ  മരിച്ചത്. ഹൈദരാബാദിലെ സൺസിറ്റിക്ക് സമീപമാണ് സംഭവം.

Also Read:മൂന്ന് മക്കളുമായി ജീവനൊടുക്കാന്‍ ഇറങ്ങിയ ഉമ്മ; മകന്റെ ആ ഒറ്റ നോട്ടത്തില്‍ ജീവിതം തിരിച്ചുപിടിച്ചു; അനുഭവം പറഞ്ഞ് ഉമ്മയും മോനും

ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്. പ്രഭാത സവാരിക്കിറങ്ങിയ ഇവരെ നിയന്ത്രണം തെറ്റിയെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടർന്ന് അടുത്തുള്ള മരത്തിലിടിച്ച് കാർ നിന്നു. അപകടത്തിൽ മറ്റു രണ്ടുപേർക്കു കൂടി ​ഗുരുതരമായി പരുക്കേറ്റു.ഇവർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

Also Read:ലണ്ടനിൽ ഗ്ലാമർ ലുക്കിൽ‌ ഭാമ; വൈറലായി ചിത്രങ്ങൾ

അപകടത്തെത്തുടർന്ന് കാർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ആർ സി വിവരങ്ങൾ ഉപയോ​ഗിച്ച് എത്രയും പെട്ടെന്ന് ഇയാളെ പിടിക്കാൻ കഴിയുമെന്നാണ് പൊലീസ് പറയുന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News