വഴിയോരത്തുള്ള കടയില്‍ നിന്നും മോമോസ് വാങ്ങിക്കഴിച്ച 33കാരിക്ക് ദാരുണാന്ത്യം. ഹൈദരാബാദിലാണ് സംഭവം. പന്ത്രണ്ടും പതിനാലും വയസ്സുള്ള പെണ്‍മക്കള്‍ക്കൊപ്പം വെള്ളിയാഴ്ച ഖൈരതാബാദിലെ ഒരു തെരുവ് കച്ചവടക്കാരനില്‍ നിന്നാണ് രേഷ്മ ബീഗം മോമോസ് കഴിച്ചത്.
താമസിയാതെ അവര്‍ക്ക് വയറിളക്കവും വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഞായറാഴ്ച പുലര്‍ച്ചെയാണ് രേഷ്മ ബീഗം മരിച്ചത്. സമാനമായ ലക്ഷണങ്ങള്‍ കാണിച്ച മക്കള്‍ ചികിത്സയിലാണ്.
രേഷ്മ ബീഗത്തിന്റെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഭക്ഷ്യസുരക്ഷാ വിഭാഗവും പൊലീസും ചേര്‍ന്ന് വഴിയോരക്കച്ചവടക്കാരനെ കണ്ടെത്തി.
Also Read : സെല്‍ഫിക്ക് സ്യൂട്ടാകില്ല, ലൈഫ്ജാക്കറ്റ് ഉപയോഗിക്കാന്‍ വിസമ്മതിച്ചു; ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ മുങ്ങിമരിച്ചു
ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലാതെയാണ് കച്ചവടം നടത്തിയതെന്നും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. മോമോസ് തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന മാവ് തുറന്നാണ് ഫ്രിഡ്ജില്‍ വച്ചിരുന്നത്.
അതേസമയം ഹൈദരാബാദിലെ ബഞ്ചാര ഹില്‍സ് ഏരിയയിലെ വിവിധ സ്ഥലങ്ങളില്‍ ഒരു തെരുവ് കച്ചവടക്കാരന്‍ വിളമ്പിയ മോമോസ് കഴിച്ച് വെറെ 20 പേര്‍ക്ക് കൂടി ഭക്ഷ്യവിഷബാധയേറ്റുവെന്ന് പൊലീസ് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here