ഭാര്യയെ കൊലപ്പെടുത്തി ചവറ് കൂനയിൽ തള്ളി; കുഞ്ഞുമായി ഇന്ത്യയിലേക്ക് കടന്ന് യുവാവ്

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കുഞ്ഞുമായി ഇന്ത്യയിലേക്ക് കടന്ന് യുവാവ്. ഹൈദരാബാദ് സ്വദേശിനിയായ 36കാരിയാണ് ഓസ്‌ട്രേലിയയിൽ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഹൈദരാബാദിലെത്തിയ യുവാവ് കുഞ്ഞിനെ ഭാര്യയുടെ മാതാപിതാക്കളെ ഏൽപ്പിക്കുകയും കുറ്റസമ്മതം നടത്തുകയും ചെയ്തു. ചൈതന്യ മധാഗ്നി എന്ന യുവതിയുടെ മൃതദേഹം ബക്ക്ലിയിലെ ഒരു റോഡിനരികിലുണ്ടായിരുന്ന ചവറ് കൂനയിൽ നിന്ന് ശനിയാഴ്ച കണ്ടെടുക്കുകയായിരുന്നു.

Also Read; ഓസ്‌കാര്‍ പുരസ്‌കാരത്തില്‍ തിളങ്ങി ഓപന്‍ഹെയ്മര്‍; മികച്ച നടന്‍ കിലിയന്‍ മര്‍ഫി; ക്രിസ്റ്റഫന്‍ നോളന്‍ മികച്ച സംവിധായകന്‍

ഓസ്ട്രേലിയയിലെ വിക്ടോറിയ പൊലീസ് വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് വിന്ചെൽസിയ്ക്ക് സമീപത്ത് നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംശയകരമായ സാഹചര്യത്തിലാണ് യുവതി കൊല്ലപ്പെട്ടിട്ടുള്ളതെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വിക്ടോറിയ പോലീസ് വിശദമാക്കി. പരസ്പരം അറിയുന്ന ആളുകളാണ് അതിക്രമത്തിൽ ഭാഗമായിട്ടുള്ളതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ ആരും ഇതുവരെ പിടിയിലായിട്ടില്ല.

Also Read; ഓസ്‌കാർ പുരസ്‍കാരം 2024: മികച്ച സഹനടനെ പ്രഖ്യാപിച്ചു; അവാർഡ് ഓപൻഹെയ്‌മറിലെ പ്രകടനത്തിന്

കൊല്ലപ്പെട്ട യുവതി ഭർത്താവിനും മകനുമൊപ്പം ഓസ്ട്രേലിയയിൽ താമസിക്കുകയായിരുന്നു. യുവതിയുടെ മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിക്കണമെന്ന് ഹൈദരാബാദിലെ എംഎൽഎയായ ബന്ധാരി ലക്ഷ്മ റെഡ്ഡി വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News