സൗദിയില്‍ ഉടന്‍ തന്നെ ഹൈഡ്രജന്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്ന് സൗദി അറേബ്യ റെയില്‍വേ (എസ്എആര്‍) അറിയിച്ചു. ഫ്രഞ്ച് ട്രെയിന്‍ കമ്പനിയായ അല്‍സ്റ്റോമുമായിട്ടാണ് കരാര്‍ ഒപ്പിട്ടത്. ഇതിന് പിന്നാലെയാണ് എസ്എആര്‍ പ്രഖ്യാപനം നടത്തിയതെന്ന് സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു.
also read : ലോകകപ്പ് ക്രിക്കറ്റ്; തുടര്‍ച്ചയായ രണ്ടാം ജയം തേടി ഇന്ത്യ ഇന്നിറങ്ങും
സൗദി അറേബ്യ ഇതോടെ മിഡില്‍ ഈസ്റ്റില്‍ ഹൈഡ്രജന്‍ ട്രെയിനുകള്‍ ലഭിക്കുന്ന ആദ്യത്തെ രാജ്യമാവും.രാജ്യം കൂടുതല്‍ സുസ്ഥിരമായ ഗതാഗത സംവിധാനങ്ങള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതിനാല്‍, പരിസ്ഥിതിക്ക് അനുയോജ്യമായ ഹൈഡ്രജന്‍ ട്രെയിന്‍ പരിശോധനകള്‍ നടക്കുന്നുണ്ടെന്ന് എസ്എആര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്മാര്‍ട്ട് സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്ന കൂടുതല്‍ സുസ്ഥിരമായ ഗതാഗത സംവിധാനത്തിലേക്ക് നീങ്ങാനുള്ള പദ്ധതിയുടെ ഭാഗമാണ് ഹൈഡ്രജന്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തുന്നതെന്ന് സൗദി ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രിയും എസ്എആര്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ സാലിഹ് അല്‍ ജാസര്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here