ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ലോകത്തുടനീളം 30-നും 79-നും ഇടയില്‍ പ്രായമുള്ള 128 കോടിയോളം പേര്‍ ഹൈപ്പര്‍ ടെൻഷന്റെ ബുദ്ധിമുട്ടുകളനുഭവിക്കുന്നുണ്ട്. ദരിദ്രരാജ്യങ്ങളിലോ ഇടത്തരം രാജ്യങ്ങളിലോ കഴിയുന്നവരാണ് ഇതിൽ മൂന്നിലൊന്ന് ശതമാനവും വരുന്നത്. ഹൈപ്പര്‍ടെന്‍ഷനിലൂടെ കടന്നുപോകുന്ന 46 ശതമാനം പ്രായപൂർത്തിയായവരും തങ്ങള്‍ക്ക് ഈയവസ്ഥയുള്ളതായി അറിയുന്നില്ല എന്നതാണ് വസ്തുത. 42 ശതമാനത്തില്‍ താഴെയുള്ളവര്‍ മാത്രമാണ് രോഗാവസ്ഥ തിരിച്ചറിയുന്നതും ചികിത്സ തേടുന്നതും. അകാലമരണത്തിനുള്ള പ്രധാനകാരണങ്ങളിലൊന്ന് ഹൈപ്പര്‍ ടെന്‍ഷനാണെന്നും റിപ്പോർട്ടുകളുണ്ട്.
Also Read; തിരുവല്ലയിൽ ഒമ്പതാം ക്ലാസുകാരിയെ കാണാതായ സംഭവം; കൂട്ടിക്കൊണ്ടു പോയവരുടെ ചിത്രം പുറത്തുവിട്ട് പൊലീസ്
കടുത്ത രക്തസമ്മര്‍ദ്ദമുണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പര്‍ടെന്‍ഷന്‍. ഈ അവസ്ഥക്ക് എല്ലായ്പ്പോഴും ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. പരിശോധനകൾ നടത്തി തിരിച്ചറിയുകയാണ് ഇതിനൊരു പോംവഴി. ചികിത്സിക്കാതിരുന്നാല്‍ ഈ അവസ്ഥ അപകടകരവുമാണ്. ജീവിതശൈലിയില്‍ മാറ്റംവരുത്തുന്നതിലൂടെ രക്തസമ്മര്‍ദ്ദം കുറച്ച് ഈ രോഗാവസ്ഥയിൽ നിന്ന് മുക്തി നേടാനാകും. ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നതും പുകയില പോലുള്ള ദുശ്ശീലങ്ങള്‍ ഒഴിവാക്കുന്നതുമൊക്കെ ഇതിൽ പ്രധാനമാണ്. ചികിത്സ തേടേണ്ട ഒരവസ്ഥ തന്നെയാണ് ഹൈപ്പര്‍ടെന്‍ഷന്‍. ചികിത്സിക്കാതെപോയാല്‍ കിഡ്‌നി പ്രശ്‌നങ്ങളും ഹൃദ്രോഗങ്ങളും വരാനുള്ള സാധ്യതകളുമുണ്ട്.
ഹൈപ്പര്‍ടെന്‍ഷനുള്ള കാരണങ്ങള്‍:
ജനിതകപരമായ കാരണങ്ങള്‍
അമിതഭാരം
പ്രായം കൂടുന്നത്
ആവശ്യത്തിന് ശരീര വ്യായാമമില്ലാത്ത
അമിതമായ ഉപ്പിന്റെ ഉപയോഗം
അമിത മദ്യപാനം
ഹൈപ്പര്‍ടെന്‍ഷന്റെ ലക്ഷണങ്ങള്‍:
പലപ്പോഴും ഹൈപ്പർ ടെൻഷന് ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. തലവേദന വരുന്നതും കാഴ്ച മങ്ങുന്നതും നെഞ്ചുവേദനയുമൊക്കെ സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങളാണ്. കൃത്യമായ ഇടവേളകളില്‍ നാംതന്നെ മുന്‍കൈ എടുത്ത് പരിശോധിക്കുകയാണ് ചെയ്യേണ്ടത്.
ഹൈപ്പര്‍ടെന്‍ഷൻ എങ്ങനെ തടയാം?
പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം
കൂടുതൽ നേരം ഇരിക്കുന്നത് ഒഴിവാക്കാം
ശരീരം കൂടുതൽ ആക്ടീവായി വെക്കുക
നല്ല വ്യായാമം ശീലമാക്കുക
അമിതവണ്ണം കുറക്കാൻ ശ്രമിക്കുക
അമിതമായ ഉപ്പിന്റെ ഉപയോഗം കുറക്കുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here