ടൊയോട്ടയുടെ ജനപ്രിയ മോഡലുകളിൽ ഒന്നാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ. ഹൈറൈഡറിന്റെ ഡിമാൻഡ് വർധിച്ച് വരുകയാണ്. ഏകദേശം എട്ട് മുതൽ ഒമ്പത് മാസം വരെ ക്ഷമയോടെ വാഹനത്തിനായി കാത്തിരിക്കണം. ഇതേ മോഡലിന്റെ സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റ് ഏകദേശം നാല് മുതൽ അഞ്ച് മാസത്തിനുള്ളിൽ ലഭ്യമാകും.
ഇതിന്റെ ഏറ്റവും കൂടുതൽ വെയിറ്റിംഗ് ഹൈറൈഡറിന്റെ CNG പതിപ്പിനാണ്. നിലവിൽ ഏറെകുറേ 12 മാസം മുതൽ 13 മാസം വരെ കാത്തിരിപ്പ് ആണ് ഇതിനുള്ളത്. പെർഫോമെൻസിനൊപ്പം കാര്യമായ മൈലേജും ഇത് വാഗ്ദാനം ചെയ്യുന്നു.
വാഹനത്തിന്റെ CNG വേരിയൻ്റുകൾക്ക് ഒരു വർഷത്തിൽ കൂടുതൽ കാത്തിരിക്കേണ്ടി വരും. ഹൈറൈഡറിൻ്റെ ശരാശരി കാത്തിരിപ്പ് കാലയളവാണിത്. ടൊയോട്ട ഹൈറൈഡർ മൂന്ന് പവർട്രെയിൻ ചോയിസുകളുമായാണ് വരുന്നത്. ആദ്യമായി 1.5 ലിറ്റർ പെട്രോൾ മൈൽഡ് ഹൈബ്രിഡ് യൂണിറ്റാണ് വരുന്നത്. ഇത് 103 PS മാക്സ് പവറും 137 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു.
അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ഈ എഞ്ചിനൊപ്പം ഉണ്ട്. മാനുവൽ ഓപ്ഷനിൽ ലിറ്ററിന് 21.11 കിലോമീറ്ററും, ഓട്ടോമാറ്റിക്കിന് ലിറ്ററിന് 20.58 കിലോമീറ്ററും, AWD മാനുവലിന് ലിറ്ററിന് 19.38 കിലോമീറ്റർ മൈലേജുമാണ് മൈൽഡ് ഹൈബ്രിഡ് പതിപ്പിൽ ടൊയോട്ട അവകാശപ്പെടുന്നത്.
ALSO READ: ഇടുക്കിയില്‍ പീഡനത്തിനിരയായി ഷെല്‍ട്ടർ ഹോമില്‍ കഴിഞ്ഞിരുന്ന 15 വയസുകാരിയെ കാണാതായി
രണ്ടാമത്തേത് 1.5 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് യൂണിറ്റാണ്. ഇത് 116 PS പരമാവധി കരുത്തും 141 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു.
മൂന്നാമത്തെ പവർട്രെയിൻ ഓപ്ഷൻ എന്നത് 1.5 ലിറ്റർ പെട്രോൾ + CNG ആണ്. ഈ സിസ്റ്റം 88 PS മാക്സ് പവറും 121.5 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. എന്നാൽ മൈൽഡ് ഹൈബ്രിഡിൻ്റെ മാനുവൽ പതിപ്പിൽ മാത്രം ഓൾ വീൽ ഡ്രൈവിലും (AWD) നിർമ്മാതാക്കൾ ഇത് വാഗ്ദാനം ചെയ്യുന്നു. ഹൈറൈഡറിന് 11.14 ലക്ഷം മുതൽ 20.19 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില.
ALSO READ: ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ പ്രതിഷേധിക്കുമെന്ന് കര്‍ഷക നേതാക്കള്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here