ഹ്യുണ്ടായ് മോട്ടോർസ് ഐപിഒ: നടന്നത് ഇന്ത്യന്‍ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ; ലിസ്റ്റിംഗ് നാളെ

hyundai ipo listing

മലയാളി നിക്ഷേപകർ അടക്കം കാത്തിരുന്ന് പങ്കെടുത്ത ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ഐപിഒ ലിസ്റ്റിംഗ് നാളെ. നാളെ ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യാൻ പോകുന്ന ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്‍റെ ഓഹരികൾ ഗ്രേ മാർക്കറ്റിൽ പോസിറ്റീവ് പെർഫോമൻസിലാണ്. ഏറ്റവും പുതിയ ഗ്രേ മാർക്കറ്റ് പ്രീമിയം (ജിഎംപി) അനുസരിച്ച്, ഓഹരികൾ ഒക്‌ടോബർ 22 ന് ഏകദേശം 5 ശതമാനം ലിസ്റ്റിംഗ് നേട്ടം കൊയ്യാൻ സാധ്യതയുണ്ട്. ഹ്യുണ്ടായ് ഇന്ത്യയുടെ ലിസ്റ്റിംഗും തുടർന്നുള്ള നീക്കവും വിപണിഗതിയെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.  ഐപിഒ ലിസ്റ്റിംഗ് ചടങ്ങ് രാവിലെ 9 മണിക്കും പതിവ് ട്രേഡിംഗ് രാവിലെ 10 മണിക്കും ആരംഭിക്കും.

ALSO READ; സരിനെ പിന്തുണച്ച്‌ ഫേസ്ബുക് പോസ്റ്റ്‌; യൂത്ത് കോൺഗ്രസ്സ് നേതാവിന് മർദ്ദനം

സമീപ കാലത്തെ ഐപിഒകളില്‍ മാര്‍ക്കറ്റ് പ്രതീക്ഷ അര്‍പ്പിച്ച ഒരു ഐപിഒ ആയിരുന്നു ഹ്യുണ്ടായ് മോട്ടോർസിന്‍റെ ഐപിഒ. 25000 കോടി ഇഷ്യു ഉള്ള വമ്പന്‍ ഐപിഒയുമായാണ് ഹ്യുണ്ടായ് വന്നത്. കൊറിയന്‍ ആസ്ഥാനമായ ഹ്യുണ്ടായ് ഗ്രൂപ്പിന്‍റെ 1996 ല്‍ സ്ഥാപിതമായ ഇന്ത്യന്‍ സബ്സിഡിയറി കമ്പനിയാണ് ഹ്യുണ്ടായ് മോട്ടോർസ് ഇന്ത്യ. 2024 സാമ്പത്തിക വർഷത്തില്‍ മാരുതി സുസുക്കി കഴിഞ്ഞാല്‍ 15% മാര്‍ക്കറ്റ് ഷെയറോടെ 13 ഓളം മോഡല്‍ കാറുകളുമായി പാസഞ്ചര്‍ കാര്‍ കാറ്റഗറിയിലെ വില്പനയില്‍ രണ്ടാം സ്ഥാനത്താണ് ഹ്യുണ്ടായ്. ഈ അടുത്ത കാലത്ത് ഇന്ത്യന്‍ റോഡുകളില്‍ കാണുന്ന കിയ കാറുകളുടെ നിര്‍മാതാക്കളായ കിയ കോർപറേഷനും ഹ്യുണ്ടായ് ഗ്രൂപ്പിന്‍റേതാണ്. ഹ്യുണ്ടായും കിയയും ചേര്‍ന്ന് എക്സൈഡുമായി ചേര്‍ന്ന് ഇലക്ട്രിക് കാറുകളുടെ ബാറ്ററികള്‍ നിര്‍മിക്കാന്‍ കരാറായിട്ടുണ്ട്.

ALSO READ; പാസ്പോർട്ട് നഷ്ടമായോ? ചെയ്യേണ്ട കാര്യങ്ങൾ ഇതൊക്കെ

ആദ്യ രണ്ടു ദിവസങ്ങളിലും കാര്യമായി നിക്ഷേപകരെത്തിയില്ലെങ്കിലും അവസാന ദിവസത്തിൽ ഐപിഒ നേട്ടമുണ്ടാക്കിയിരുന്നു. അവസാന ദിവസ ഐപിഒ സമാപിച്ചപ്പോൾ ലഭിച്ചത് 237% അധികം നിക്ഷേപകരെയാണ്. 27,870 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു കൊറിയൻ കമ്പനിയുടെ ഇന്ത്യൻ വിഭാഗത്തിന്റെ പ്രാരംഭ വിൽപന. ഏറെ കാത്തിരുന്ന ഐപിഒയുടെ പ്രൈസ് ബാൻഡ് ഒരു ഷെയറിന് 1,865 രൂപ മുതൽ 1,960 രൂപ വരെയാണ് നിശ്ചയിച്ചത്.

റീട്ടെയിൽ നിക്ഷേപകർ മടിച്ചു നിന്നപ്പോൾ സ്ഥാപനങ്ങളാണ് സ്ഥാപനങ്ങളാണ് ഹ്യുണ്ടായ് ഐപിഒയെ രക്ഷിച്ചത്. അമിത വിലയാണു ചോദിക്കുന്നത് എന്ന റീട്ടെയിൽ നിക്ഷേപകരുടെ വിലയിരുത്തലിനെ ശരിവയ്ക്കുന്ന രീതിയിൽ ഗ്രേ മാർക്കറ്റ് പ്രീമിയം ഒരു ശതമാനത്തിനു താഴെയായതായും വിപണി നിരീക്ഷകർ വിലയിരുത്തുന്നു. ലിസ്റ്റിംഗിനു ശേഷമുള്ള ഹ്യൂണ്ടായ് ഓഹരികളുടെ പ്രകടനത്തിൽ വിദഗ്ധർ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ട്. ചിലർ 1,930 രൂപയ്‌ക്ക് മുകളിലെ പ്രൈസ് ബാൻഡിന് അൽപ്പം താഴെയായി ഒരു പതിഞ്ഞ തുടക്കം പ്രതീക്ഷിക്കുമ്പോൾ, മറ്റുള്ളവർ കമ്പനിയുടെ ബ്രാൻഡ് മൂല്യവും വിപണി നിലയും കണക്കിലെടുത്ത് ദീർഘകാല നേട്ടങ്ങളെക്കുറിച്ച് ശുഭ പ്രതീക്ഷ പുലർത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News