വിപണിയില്‍ എത്തിയിട്ട് 8 വര്‍ഷം; വില്‍പ്പനയില്‍ 8 ലക്ഷം എന്ന തിളക്കം സ്വന്തമാക്കി ക്രെറ്റ

വിപണിയില്‍ എത്തി എട്ടുവര്‍ഷത്തിനിടയില്‍ ഹ്യുണ്ടായിയുടെ ക്രെറ്റ വില്‍പ്പനയില്‍ 10 ലക്ഷം കാറുകള്‍ എന്ന തിളക്കമുള്ള നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഹ്യുണ്ടായി പുറത്തുവിട്ട കണക്ക് അനുസരിച്ച് ഇന്ത്യയില്‍ ഓരോ അഞ്ച് മിനിറ്റിലും ഒരു ക്രെറ്റയുടെ ഡെലിവറി നടക്കുന്നുണ്ടെന്നാണ് അവകാശപ്പെടുന്നത്.

ഏറ്റവും പുതിയ ക്രെറ്റയുടെ പതിപ്പ് ഇക്കഴിഞ്ഞ ജനുവരിയിലാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. നിലവില്‍ 60,000 ബുക്കിങ്ങുകളാണ് ഈ വാഹനത്തിന് ലഭിച്ചിരിക്കുന്നത്. ഹ്യുണ്ടായിയുടെ വാഹനത്തിന് ജനങ്ങള്‍ നല്‍കുന്ന അംഗീകാരമാണ് പുതിയ വാഹനത്തിന് ലഭിക്കുന്ന സ്വീകാര്യത. ക്രെറ്റയോട് നിങ്ങള്‍ കാണിക്കുന്ന വിശ്വാസത്തിന് നന്ദിയുണ്ടെന്നും ഹ്യുണ്ടായി ഇന്ത്യയുടെ മേധാവി അറിയിച്ചു.

Also Read: രഞ്ജി ട്രോഫി; ആന്ധ്രപ്രദേശിനെതിരെ കേരളത്തിനു സമനില

ആഗോള ഡിസൈന്‍ ലാഗ്വേജായ ഹ്യുണ്ടായിയുടെ സെന്‍ഷ്യസ് സ്‌പോര്‍ട്ടിനെസ് അനുസരിച്ചാണ് പുതിയ ക്രെറ്റ ഒരുങ്ങിയിരിക്കുന്നത്. 70 കണക്ടഡ് ഫീച്ചറുകള്‍ നല്‍കിയാണ് ഹ്യുണ്ടായി സാങ്കേതിക തികവ് തെളിയിച്ചിരിക്കുന്നത്. ഫീച്ചറുകളിലും ലുക്കിലും വലിയ മാറ്റങ്ങള്‍ വരുത്തിയപ്പോഴും മെക്കാനിക്കലി മുന്‍മോഡലുകളുടെ പിന്മുറക്കാരനാണ് പുതിയ പതിപ്പും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News