ബുക്കിങ്ങിന് മുന്നിൽ ഹ്യൂണ്ടായ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ്

പുതിയ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന് ഇതുവരെ ലഭിച്ചത് 25,000 ബുക്കിംഗുകൾ. ക്രെറ്റ ഫെയ്‌സ്‌ലിഫിറ്റ് അവതരിപ്പിച്ച് ഒരാഴ്ച പിന്നിടുകയാണ്. മൊത്തം ബുക്കിംഗിന്‍റെ 55 ശതമാനവും 40 ശതമാനവും വരുന്ന എസ്‌യുവിയുടെ പെട്രോൾ, ഓട്ടോമാറ്റിക് വേരിയന്‍റുകൾക്ക് ഗണ്യമായ ഡിമാൻഡുണ്ടെന്ന് ഹ്യുണ്ടായി വെളിപ്പെടുത്തി. 11 ലക്ഷം ആണ് പ്രാരംഭ വില. വരാനിരിക്കുന്ന ഹ്യുണ്ടായ് ക്രെറ്റ ഫെയ്സ്ലിഫ്റ്റ് 2024 ജനുവരി 16-ന് ഇന്ത്യയില്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഹ്യുണ്ടായിയുടെ ഒരു പ്രധാന ഉല്‍പ്പന്ന ലോഞ്ചാണ് പുതുക്കിയ മോഡല്‍. ഇതില്‍ പുതിയ അല്‍കാസറും ട്യൂസണും ഉള്‍പ്പെടുന്നു.

ALSO READ: മയക്കുമരുന്ന് ഗുളികകൾ കൈവശം വച്ചു; യുവാക്കൾ എക്സൈസ് പിടിയിൽ
7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഘടിപ്പിച്ച പുതിയ 1.5 എല്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഹ്യുണ്ടായ് ക്രെറ്റ എന്‍ ലൈനില്‍ കരുത്ത് പകരുന്നത്. മുന്‍ മോഡലില്‍ നിര്‍ത്തലാക്കിയ 1.4 എല്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന് പകരമായി ഈ ടര്‍ബോ യൂണിറ്റ്, ഫെയ്സ്ലിഫ്റ്റ് ചെയ്ത ക്രെറ്റയിലും ലഭ്യമാകും. നിലവിലുള്ള 115 ബിഎച്ച്പി, 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ നിലനിര്‍ത്തും. പുതിയ 1.5 എല്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റ് 160 ബിഎച്ച്പി പവറും 253 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. ഫെയ്സ്ലിഫ്റ്റ് ചെയ്ത ക്രെറ്റയെ അടിസ്ഥാനമാക്കി, ഹ്യുണ്ടായ് ക്രെറ്റ എന്‍ ലൈനിന് പ്രത്യേക ‘എന്‍ ലൈന്‍’ സ്‌റ്റൈലിംഗ് ട്വീക്കുകള്‍ ലഭിക്കും.

ALSO READ: മയക്കുമരുന്ന് ഗുളികകൾ കൈവശം വച്ചു; യുവാക്കൾ എക്സൈസ് പിടിയിൽ
മറ്റ് എന്‍ ലൈന്‍ മോഡലുകളെപ്പോലെ, ക്രെറ്റ എന്‍ ലൈനും ഒരു കറുത്ത തീം സ്വീകരിച്ചേക്കാമെന്നാണ് സൂചന.എന്‍ ലൈന്‍-നിര്‍ദ്ദിഷ്ട ഗിയര്‍ ലിവറും ചുവന്ന സ്റ്റിച്ചിംഗോടുകൂടിയ ലെതര്‍ സ്റ്റിയറിംഗ് വീല്‍ കവറും. സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയുള്ള പുതിയ 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.1 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ബോസ് സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഒരു ഓട്ടോമാറ്റിക് എസി യൂണിറ്റ്, ഡ്രൈവ് മോഡ് എന്നിവയുള്‍പ്പെടെ അതിന്റെ പല സവിശേഷതകളും അപ്ഡേറ്റ് ചെയ്ത ക്രെറ്റയ്ക്ക് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഫീച്ചറുകളില്‍ പനോരമിക് സണ്‍റൂഫ്, ഓണ്‍-സൈറ്റ് കീ ഉപയോഗിച്ച് പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട് എന്നിവയും ഉള്‍പ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News