എന്‍ലൈന്‍ പ്രിവിലേജ് വാഹനങ്ങളുടെ നിരയിലേക്ക് മിഡ്‌സൈസ് എസ്.യു.വി. മോഡലായ ക്രെറ്റയെ കൂടി എത്തിച്ച് ഹ്യുണ്ടായി. മാര്‍ച്ച് 11ന്് വാഹനം വിപണിയില്‍ അവതരിപ്പിച്ചു. മെയ് മാസത്തോടെയായിരിക്കും ഉപയോക്താക്കള്‍ക്ക് നല്‍കി തുടങ്ങുക. അഡ്വാന്‍സ് ബുക്കിങ്ങ് ഹ്യുണ്ടായി ആരംഭിച്ചിരുന്നു. 25,000 രൂപ ഈടാക്കിയാണ് ബുക്കിങ്ങ് സ്വീകരിക്കുന്നത്.
Also Read: ‘കള്ളപ്പണവും ബിജെപിയും അച്ഛനെയും മകനെയും പോലെയാണ്’: ബിനോയ് വിശ്വം എം പി
റെഗുലര്‍ ക്രെറ്റയെ അല്‍പ്പം സ്പോര്‍ട്ടിയാക്കിയതാണ് എന്‍ലൈന്‍. വലിപ്പമുള്ള ഗ്രില്ല്, എന്‍ലൈന്‍ ബാഡ്ജിങ്, എയര്‍ഡാമിന് ചുറ്റിലുമായി ആര്‍മര്‍ കിറ്റ് പോലെയുള്ള എലമെന്റ് എന്നിവയാണ് മുഖം എന്‍ലൈനാക്കുന്നത്. ഇന്റീരിയറിലെ ഫീച്ചറുകള്‍ റെഗുലര്‍ ക്രെറ്റയില്‍ നല്‍കിയിട്ടുള്ളതായിരിക്കും. അഡാസ് ലെവല്‍2 സുരക്ഷ ഫീച്ചറുകളും എന്‍ലൈന്‍ ക്രെറ്റയെ കൂടുതല്‍ കാര്യക്ഷമമാക്കും.
ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ആയിരിക്കും ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. മുന്നിലും പിന്നിലുമുള്ള ക്യാമറകളും ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍ സംവിധാനവും, ഓട്ടോമാറ്റിക് വൈപ്പര്‍, ഹെഡ്‌ലാമ്പ് തുടങ്ങിയവയും വാഹനത്തിന്റെ സാങ്കേതിക തികവിനെ സാക്ഷ്യപ്പെടുത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here