ഹ്യൂണ്ടായിയുടെ ഓഹരി വില്‍പ്പന ആരംഭിച്ചു; ഉച്ച വരെ മൂന്നു ശതമാനം ഇടിവ്, ലിസ്റ്റ് ചെയ്തത് കുറഞ്ഞ വിലയില്‍

hyundai-ipo

ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയുടെ ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും വിൽപ്പന ആരംഭിച്ചു. യഥാക്രമം 1,934 രൂപ, 1,931 രൂപ എന്നിങ്ങനെയാണ് ഇരുവിപണികളും ലിസ്‌റ്റ് ചെയ്‌തത്. ഇഷ്യൂ വില 1,960 രൂപ ആയിരുന്നു. 1.3 ശതമാനം കിഴിവോടെയാണ് വിൽപ്പനയ്ക്ക് വെച്ചത്.

ആഗോള കമ്പനിയായ മാക്വാരി ആണ് ബ്രോക്കറേജ് നിർവഹിക്കുന്നത്. ഓഹരി വില ഒരു ഘട്ടത്തിൽ മൂന്നു ശതമാനം വരെ ഇടിഞ്ഞിരുന്നു. എൻഎസ്ഇയിൽ ഉച്ച വരെ 1,970 രൂപയാണ് കൂടിയ വില ലഭിച്ചത്. കുറഞ്ഞത് 1,844.65 രൂപ ആയിരുന്നു.

Also Read: താഴേക്കില്ല, സ്വർണം റെക്കോർഡിൽ തന്നെ

രാവിലെ 11.45നാണ് മൂന്നു ശതമാനം വിലക്കുറവിൽ 1873.10 രൂപയ്ക്ക് വ്യാപാരം നടന്നത്. ഉച്ചയ്ക്ക് 1.03ന് എൻഎസ്ഇയിൽ 1,887.05ന് വ്യാപാരം നടന്നു. 2.43 ശതമാനമാണ് വിലയിടിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News