മനം കവർന്ന് ഹ്യുണ്ടായി; 2024 ൽ എത്തുന്ന കാറുകൾ ഇതൊക്കെ…

2023 ൽ ഇന്ത്യൻ വിപണിയിൽ നിരവധി കാറുകൾ പുറത്തിറക്കി ശ്രദ്ധ നേടിയ വാഹന നിർമാണ കമ്പനിയാണ് ഹ്യുണ്ടായി. എക്‌സ്‌റ്റർ മൈക്രോ എസ്‌യുവി, പുതിയ ടക്‌സൺ, പുതിയ വെർണ, വെന്യു ഫെയ്‌സ്‌ലിഫ്റ്റ് എന്നിവ ഹ്യുണ്ടായി ഈ വർഷം വിപണിയിലെത്തിച്ചതാണ്. 2024 ലും മൂന്ന് കാറുകൾ വിപണിയിലിറക്കാനിരിക്കുകയാണ് ഹ്യുണ്ടായി.

Also Read: തൃഷയും മഞ്ജുവും ചെയ്ത വേഷങ്ങള്‍ വേണ്ടെന്ന് വെച്ചത് ഈ താരം; വമ്പന്‍ ചിത്രങ്ങളോട് നോ പറഞ്ഞ് യുവനടി

ഏറെ നാളായി കാത്തിരിക്കുന്ന പുതിയ ഹ്യുണ്ടായ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് 2024 ജനുവരി 16-ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. പുതിയ മോഡൽ ആഗോള-സ്പെക്ക് മോഡലിൽ നിന്ന് വ്യത്യസ്‍തമായിരിക്കും. കൂടാതെ ഇന്ത്യ-നിർദ്ദിഷ്‍ട മാറ്റങ്ങൾ സ്വീകരിക്കുകയും ചെയ്യും. ഹ്യുണ്ടായി അതിന്റെ ആദ്യത്തെ മാസ്-മാർക്കറ്റ് ഇലക്ട്രിക് എസ്‌യുവിയായ ക്രെറ്റ ഇവി അനാച്ഛാദനം ചെയ്യാൻ പോകുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

Also Read: പ്രതീക്ഷകളെ തകിടം മറിച്ച് സലാർ; റിലീസ് ദിന കളക്ഷൻ കണ്ട് ഞെട്ടി ആരാധകർ..!

ഇത് നിരവധി തവണ പരീക്ഷിച്ചു. ഈ ഇലക്ട്രിക് എസ്‌യുവി എംജി ഇസെഡ്എസ് ഇവി, മഹീന്ദ്ര XUV400, വരാനിരിക്കുന്ന മാരുതി സുസുക്കി ഇവിഎക്സ് കൺസെപ്റ്റ് അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് എസ്‌യുവി എന്നിവയ്‌ക്ക് എതിരാളിയാകും. ഇന്ത്യൻ നിരത്തുകളിൽ അൽകാസർ മിഡ്-സൈസ് എസ്‌യുവിയുടെ പുതുക്കിയ പതിപ്പുകളും ഹ്യുണ്ടായ് പരീക്ഷിക്കുന്നുണ്ട്. എക്‌സ്‌റ്ററിൽ കാണുന്ന ബ്രാൻഡിന്റെ പുതിയ ഡിസൈൻ ഭാഷ എസ്‌യുവി സ്വീകരിക്കാൻ സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News