ചാര്‍ജിങ്ങ് സ്റ്റേഷനുകളുടെ കുറവ് കാരണം രാജ്യത്ത് ഇലക്ട്രിക് ഇറങ്ങാതിരിക്കണ്ട എന്നാണ് ഹ്യുണ്ടായി പറയുന്നത്. മ്പനി അള്‍ട്രാ ഫാസ്റ്റ് ഇവി ചാര്‍ജിംഗ് ശൃംഖല വിപുലീകരിച്ചിരിക്കുകയാണ്, വിവിധ നഗരങ്ങളിലും പ്രധാന ഹൈവേകളിലുമായി 11 പുതിയ ചാര്‍ജിംഗ് സ്റ്റേഷനുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
Also Read: നവയുഗത്തിന് തുടക്കം; മാവ്‌റിക്ക് 440 ബുക്കിംഗ് ആരംഭിച്ച് ഹീറോ
ആറ് പുതിയ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ മുംബൈ, പൂനെ, അഹമ്മദാബാദ്, ഹൈദരാബാദ്, ഗുരുഗ്രാം, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളിലാണ്. ബാക്കി വരുന്ന അഞ്ചെണ്ണം ഡല്‍ഹി-ചണ്ഡീഗഢ്, ഡല്‍ഹി-ജയ്പൂര്‍, ഹൈദരാബാദ്-വിജയവാഡ, മുംബൈ-സൂറത്ത്, മുംബൈ-നാസിക് തുടങ്ങിയ പ്രധാന ഹൈവേകളിലാണ്.
ഉപഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ വേഗത്തിലും കാര്യക്ഷമമായും ചാര്‍ജ് ചെയ്യാന്‍ അള്‍ട്രാ-ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വഴി സാധിക്കുന്നു. നിങ്ങളുടെ ഇലക്ട്രിക് വാഹനവുമായി ഒരു നീണ്ട യാത്ര പോവുകയാണെങ്കില്‍ കാര്‍ ചാര്‍ജ് ചെയ്യാനാവുന്ന സ്ഥലങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുകയും അതിനനുസരിച്ച് യാത്ര പ്ലാന്‍ ചെയ്യേണ്ടതും അത്യാവശ്യമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here