ഇന്ത്യയിലുടനീളം ചാർജിങ് സെന്ററുകൾ ആരംഭിക്കാനൊരുങ്ങി ഹ്യുണ്ടായി. ചാര്‍ജിങ് സംവിധാനത്തിന്റെ കുറവ് മൂലം പലരും ഇലക്ട്രിക് വാഹനങ്ങൾ ദീർഘ ദൂര യാത്രകൾക്ക് ഉരുപയോഗിക്കുന്നില്ലെന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. ഈ അവസ്ഥ തങ്ങളുടെ ഇവി മോഡലുകളെ യാതൊരു തരത്തിലും ബാധിക്കരുതെന്ന നിർബന്ധത്തിന് കൂടി വഴങ്ങിയാണ് ചാർജിങ് സെന്റർ എന്ന ആശയത്തിലേക്ക് ഹ്യുണ്ടായി എത്തുന്നത്.
ഈ വര്‍ഷം അവസാനത്തോടെ 50 ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ പ്രധാന നഗരങ്ങളിൽ ആരംഭിക്കാനാണ് ഹ്യുണ്ടായി ഇന്ത്യ പദ്ധതിയിടുന്നത്. അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പ്രധാന ഹൈവേകളിലും നഗര പ്രദേശങ്ങളിലുമായി 600 ഫാസ്റ്റ് ചാര്‍ജിങ് സംവിധാനങ്ങള്‍ കൊണ്ടുവരാനാണ് കമ്പനി ലക്ഷ്യമിടുന്നത്. തമിഴ്നാട്, ഗുരുഗ്രാം, മുംബൈ, പൂനെ, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ നഗരങ്ങളാണ് ഹ്യുണ്ടായി ചാര്‍ജിങ് സ്റ്റേഷന്‍ ഒരുക്കുന്ന പ്രധാന നഗരങ്ങൾ.
ALSO READ; വാഹന രജിസ്ട്രേഷൻ ഇനി എളുപ്പം; കേരളത്തെലെവിടെയും രജിസ്റ്റർ ചെയ്യാം
അതേസമയം 2027-ഓടെ തമിഴ്‌നാട്ടില്‍ ഉടനീളം 700 ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനായി ഹ്യുണ്ടായി തമിഴ്‌നാട് സര്‍ക്കാരുമായി ധാരണപത്രം ഒപ്പുവെച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ഇതിൽ പത്തെണ്ണം പ്രവർത്തനം തുടങ്ങുമെന്നും റിപ്പോർട്ടുണ്ട്.
എല്ലാ ഇലക്ട്രിക് കാറുകളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഹ്യുണ്ടായിയുടെ ഇലക്ട്രിക് ചാര്‍ജിങ് സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.ഹ്യുണ്ടായി ഇന്ത്യയില്‍ സ്ഥാപിച്ചിട്ടുള്ള ചാര്‍ജിങ് സംവിധാനങ്ങള്‍ ഇതുവരെ 50,000 ചാര്‍ജിങ് സെഷനുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൈ ഹ്യുണ്ടായി ആപ്പിന്റെ സഹായത്തോടെയാണ് ഹ്യുണ്ടായിയുടെ ഇവി ചാര്‍ജിങ് സംവിധാനം ഉപയോഗിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here