തെരഞ്ഞെടുപ്പ് കമ്മിഷൻ പിടിച്ചെടുത്ത 4.8 കോടി വിട്ടു കിട്ടാൻ ബിജെപി സ്ഥാനാർത്ഥിയുടെ ശുപാർശ; കേസെടുത്ത് പൊലീസ്

തെരഞ്ഞെടുപ്പ് കമ്മിഷൻ പിടിച്ചെടുത്ത 4.8 കോടി വിട്ടു കിട്ടാൻ ബിജെപി സ്ഥാനാർത്ഥി ഇടപെട്ടെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. മുന്‍ മന്ത്രിയും കര്‍ണാടക ചിക്കബല്ലപുരിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ കെ സുധാകറിനെതിരേയാണ് മഡനയകനഹള്ളി പോലീസ് കേസെടുത്തിരിക്കുന്നത്. പണം വിട്ടുകിട്ടുന്നതിനായി മുനിഷ് മൗഡ്ഗില്‍ എന്ന ഐ.എ.എസ് ഉഗ്യോഗസ്ഥനോട് സുധാകര്‍ ശുപാർശ ചെയ്തെന്നാണ് ആരോപണം.

ALSO READ: ‘ശബ്‌ദിച്ചാൽ കൊന്നു കളയും’ മസ്ജിദിലേക്ക് ഓടിക്കയറി മുഖം മൂടി ധരിച്ചവർ, കുട്ടികളെ നിശ്ശബ്ദരാക്കി അജ്മീറിൽ ഇമാമിനെ അടിച്ചു കൊന്നു

വാട്‌സാപ്പിലൂടെയാണ് നോഡല്‍ ഓഫീസര്‍ കൂടിയായ മുനിഷിനെ പണം വിട്ടുകിട്ടുന്നതിനായി സുധാകര്‍ സമീപിച്ചത്. ആദ്യം വാട്‌സാപ്പ് കോള്‍ വഴി ബന്ധപ്പെടാന്‍ ശ്രമിക്കുകയും, പിന്നീട് അയച്ച സന്ദേശത്തില്‍ പിടിച്ചെടുത്ത പണം ലഭിക്കാന്‍ സഹായിക്കണമെന്നാണുള്ളതായിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാല്‍ വാട്‌സ് ആപ്പ് കോളില്‍ ‘അത് വിട്ടു കൊടുക്കൂ എന്ന് കന്നഡയില്‍ സുധാകര്‍ പറഞ്ഞതായാണ് ആരോപിക്കുന്നത്.

ALSO READ: ’10 കോടി നഷ്ടപരിഹാരം നല്‍കണം’, ശോഭ സുരേന്ദ്രന് ഗോകുലം ഗോപാലന്റെ വക്കീൽ നോട്ടീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News