‘എൻ്റെ പാർട്ടി സ്വീകരിച്ച നടപടി ഞാൻ അംഗീകരിക്കുന്നു, മറിച്ചുള്ള വ്യാജ പ്രചരണങ്ങൾ സഖാക്കൾ തള്ളിക്കളയണം’; മാധ്യമ വാർത്ത തള്ളി പി പി ദിവ്യ

PP DIVYA
തനിക്കെതിരെ പാർട്ടി സ്വീകരിച്ചിട്ടുള്ള നടപടി അംഗീകരിക്കുന്നില്ലെന്ന വ്യാജ മാധ്യമ വാർത്തയെ തള്ളി പി.പി. ദിവ്യ രംഗത്ത്.  നടപടിയെന്ന പേരിൽ പാർട്ടിയിൽ നിന്നും തന്നെ തരംതാഴ്ത്തുന്ന നിലപാട് സ്വീകാര്യമല്ലെന്നും ഇത്തരത്തിലാണ് പാർട്ടിയ്ക്ക് തന്നോടുള്ള സമീപനമെങ്കിൽ  താൻ പാർട്ടി വിടുമെന്നുമുള്ള തരത്തിൽ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത് വ്യാജ വാർത്തയാണെന്നും സഖാക്കൾ ഇത് തള്ളിക്കളയണമെന്നും പി.പി. ദിവ്യ തൻ്റെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.
പി. പി. ദിവ്യയുടെ ഫേയ്സ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ:
എൻ്റെ പ്രതികരണമെന്ന നിലയിൽ ഇപ്പോൾ മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ എൻ്റെ അഭിപ്രായമല്ല . അത്തരമൊരു പ്രതികരണം ഞാൻ നടത്തിയിട്ടുമില്ല. മാധ്യമങ്ങളോടു പറയാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ട്. മറ്റു വ്യാഖ്യാനങ്ങൾക്ക് ഞാൻ ഉത്തരവാദിയല്ല. ഉത്തരവാദപ്പെട്ട ഒരു പാർട്ടി അംഗം എന്ന നിലയിൽ എനിക്കു പറയാനുള്ളത് പാർട്ടി വേദികളിൽ പറയുന്നതാണ് ഇതുവരെ അനുവർത്തിച്ചു വന്ന രീതി. അത് തുടരും, എന്റെ പാർട്ടി സ്വീകരിച്ച നടപടി ഞാൻ അംഗീകരിക്കുന്നു. എൻ്റെ സഖാക്കളും സുഹൃത്തക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News