‘ഞാനൊരു പാർട് ‍‍ടൈം ക്രിക്കറ്ററാണ്’; ചർച്ചയായി താരത്തിന്റെ ഇൻസ്റ്റ​ഗ്രാം ബയോ

Mitchell santner

ചരിത്രത്തിലാദ്യമായാണ് കിവീസ് ഇന്ത്യയിൽ ടെസ്റ്റ് പരമ്പര ജയിക്കുന്നത്. രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ പതനത്തിന് കാരണമായത് പേസറായ മാറ്റ് ഹെന്റിക്ക് പകരമെത്തിയ മിച്ചൽ സാന്റ്‌നറാണ്. ആദ്യ ഇന്നിങ്സിൽ 7 ഉം രണ്ടാം ഇന്നിങ്സിൽ 6 വിക്കറ്റുമാണ് താരം നേടിയത്.

ഇന്ത്യൻ പതനത്തിന് കാരണക്കാരനായ താരത്തിന്റെ ഇസ്റ്റഗ്രാം ബയോ ആണ് ഇപ്പോൾ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. പാര്‍ട് ടൈം ന്യൂസിലാന്‍ഡ് ക്രിക്കറ്റര്‍ എന്നാണ് താരം തന്റെ ബയോയില്‍ കുറിച്ചിരിക്കുന്നത്. ഒപ്പം ഫുള്‍ ടൈം ഗോള്‍ഫര്‍ എന്നും സാന്റ്‌നര്‍ ചേര്‍ത്തിട്ടുണ്ട്.

Also Read: വീണ്ടും ഹാലണ്ട്; സതാംപ്ടണെ തകർത്ത് സിറ്റി ലീ​ഗിൽ ഒന്നാമത്

359 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യ 245 റണ്‍സിന് പുറത്തായി. ബെംഗളൂരുവിന് പിന്നാലെ പൂനെയിലും പരാജയം വഴങ്ങിയതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യക്ക് നഷ്ടമായി. കരിയറിലെ ആദ്യ ടെന്‍ഫര്‍ നേട്ടത്തിന് പിന്നാലെ കളിയിലെ താരമായി തെരഞ്ഞെടുത്തതും സാന്റ്‌നറിനെ തന്നെയായിരുന്നു.

പരാജയത്തില്‍ നിരാശയുണ്ട്. ഇത് ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ന്യൂസിലാന്‍ഡിനെതിരായ പരമ്പര നഷ്ടം കൂട്ടായ തോല്‍വിയാണെന്നും ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നുമാണ് തോൽവിയെ പറ്റി ക്യാപ്റ്റൻ രോഹിത് ശർമ പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News