അഴിമതിക്കെതിരെ പോരാടുന്നത് കൊണ്ടാണ് കോണ്‍ഗ്രസ് തന്നെ വെറുക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയില്‍ അധികാരത്തിലെത്തി സംസ്ഥാനം കൊള്ളയടിക്കാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ്. എന്നാല്‍ അതിന് കഴിയില്ലെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് 85 ശതമാനവും കമ്മീഷന്‍ പാര്‍ട്ടിയാണ്. അവരുടെ സ്വന്തം പ്രധാനമന്ത്രി ഒരിക്കല്‍ അത് സമ്മതിച്ചതാണ്. കോലാറിലെ ജനം കോണ്‍ഗ്രസിനും ജെഡിഎസിനും ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയിലെ കോലാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
തന്നെ വിഷപ്പാമ്പിനോട് ഉപമിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേക്കും മോദി മറുപടി നല്‍കി. അഴിമതി വേരോടെ പിഴുതെറിഞ്ഞ് ശക്തമായ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ തന്റെ സര്‍ക്കാര്‍ ആഹോരാത്രം പ്രയത്നിക്കുകയാണ്. കോണ്‍ഗ്രസിന് അത് സഹിക്കുന്നില്ല. അതാണ് അവരെന്നെ വിഷപ്പാമ്പ് എന്ന് വിളിക്കാന്‍ കാരണം.ദൈവത്തിന്റെ കഴുത്തില്‍ ഒരു പാമ്പ് ഉണ്ടല്ലോ ആ ദൈവത്തിനു തുല്യമായാണ് താന്‍ രാജ്യത്തെ ജനങ്ങളെ കാണുന്നത്. ജനങ്ങള്‍ക്കൊപ്പം തന്നെയുള്ളതിനാല്‍ തന്നെയുള്ളതിനാല്‍ താനവരുടെ സ്വന്തം പാമ്പാണ്. മേയ് 13ന് കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസിന് മറുപടി നല്‍കുമെന്നും മോദി പറഞ്ഞു
‘മോദി വിഷപ്പാമ്പിനെ പോലെയാണ്. അതു വിഷമുള്ളതാണോ അല്ലയോ എന്ന് പരീക്ഷിക്കാന്‍ ശ്രമിക്കേണ്ട. അതു രുചിച്ചാല്‍ നിങ്ങള്‍ മരിക്കും’ എന്നായിരുന്നു ഖാര്‍ഗെ യുടെ പരാമര്‍ശം പറഞ്ഞു. എന്നാല്‍ ഇതിനെതിരെ ബിജെപി രംഗത്തുവന്നതോടെ ഖാര്‍ഗേ പരാമര്‍ശം തിരുത്തിയിരുന്നു. മോദിയെയല്ല ബിജെപിയെയാണ് താന്‍ വിഷപ്പാമ്പിലൂടെ ഉദ്ദേശിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here