‘ആ സിനിമയുടെ അടുത്ത ഭാഗത്തിൽ അഭിനയിക്കാൻ എനിക്ക് താത്പര്യമുണ്ട്’: ആസിഫ് അലി

മലയാളികളുടെ ഇഷ്ട താരമാണ് ആസിഫ് അലി. നിരവധി ജനപ്രിയ വേഷങ്ങൾ നടൻ വേഷമിട്ടിട്ടുണ്ട്. കോമഡിയും അതേപോലെ സീരിയസ് വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന നടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത റിതു എന്ന മലയാള ചിത്രത്തിലൂടെയാണ് നടൻ അരങ്ങേറ്റം കുറിക്കുന്നത്.

ആസിഫ് അലി നായകനായി അഭിനയിച്ച ലാൽ ജൂനിയര്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2013ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു ഹണി ബീ. ഭാവന,ലാല്‍, ബാബുരാജ്, ശ്രീനാഥ് ഭാസി, അര്‍ച്ചന കവി, ബാലു വര്‍ഗീസ് തുടങ്ങിയ മികച്ച താരനിരയായിരുന്നു ഹണി ബീയില്‍ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിൽ സെബാന്‍ എന്ന സെബാസ്റ്റ്യന്‍ ആയിട്ടാണ് നടൻ അഭിനയിച്ചത്. തന്റെ ഇഷ്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ഹണി ബീയിലെ സെബാന്‍ എന്ന് പറയുകയാണ് ആസിഫ് അലി.

Also read: ‘ഒരുകാലത്ത് ആ സംവിധായകന്റെ എല്ലാ ചിത്രങ്ങളിലും ഞാൻ ഉണ്ടായിരുന്നു’: അജു വര്‍ഗീസ്

മിക്കവര്‍ക്കും ഇഷ്ടമുള്ള ഒരു സിനിമയാണ് ഹണി ബീ. ആ സിനിമയുടെ അടുത്ത ഭാഗം പ്രതീക്ഷിക്കാമോയെന്ന് ചോദിച്ചാല്‍ മറുപടി പറയേണ്ടത് താനല്ലെന്നും നടന്‍ കൂട്ടിച്ചേർത്തു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ വെളിപ്പെടുത്തൽ.

Also read: ശാലിനിക്ക് ആഡംബര എസ് യു വി സമ്മാനിച്ച് അജിത്ത്; കളക്ഷനിലേക്കെത്തുന്നത് കോടികൾ വിലയുള്ള ലെക്സസ് ആർഎക്സ് 350

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News