‘സംഘിയല്ല, എനിക്ക് ഒരു ദൈവമേയുള്ളു, പച്ചക്കൊടിയേ പിടിക്കൂ’, തന്റെ രാഷ്ട്രീയം തുറന്നുപറഞ്ഞ് ഒമർ ലുലു

സിനിമ ആസ്വാദകർക്കിടയിൽ സുപരിചിതമായ പേരാണ് ഒമർ ലുലു. ഹാപ്പി വെഡിങ് എന്ന ഹിറ്റ് ചിത്രത്തിൽതുടങ്ങി ചങ്ക്‌സ്, ഒരു അഡാർ ലവ്, ധമാക്ക തുടങ്ങിയ നിരവധി ചിത്രങ്ങൾ ഒമർ ലുലു ഒരുക്കിയിട്ടുണ്ട്. ഇതിനെല്ലാമപ്പുറം സാമൂഹ്യമാധ്യമങ്ങളിൽ നിരന്തരം ആക്റ്റീവ് ആയി നിൽക്കുന്ന ഒരു വ്യക്തികൂടിയാണ് ഒമർ ലുലു. തന്നെയും തന്റെ സിനിമകളെയും വിമർശിക്കുന്നവർക്ക് അതേ ഭാഷയിൽ മറുപടി കൊടുക്കാൻ ഒമർ ലുലു ഒരിക്കലും മടികാണിക്കാറില്ല.

ഇപ്പോൾ ഒമർ ലുലുവിന്റെ മറ്റൊരു പോസ്റ്റാണ് ശ്രദ്ധേയമായിരിക്കുന്നത്. തന്റെ രാഷ്ട്രീയാഭിമുഖ്യം തുറന്നുപറയുന്ന ഫേസ്ബുക്ക് പോസ്റ്റാണ് ചർച്ചയായിരിക്കുന്നത്. മുൻപ് ഹിന്ദു മഹാസഭയുടെ ഓഫീസുകൾ സന്ദർശിച്ചതടക്കമുള്ള ഫോട്ടോകളും മലപ്പുറത്ത് നോമ്പ് കാലത്ത് കടകൾ തുറക്കില്ല എന്ന പരാമർശവും ഒമർ ലുലു പങ്കുവെച്ചിരുന്നു. ഇതെല്ലം കണ്ടുകൊണ്ട് തന്നെ സംഘിയാക്കരുതെന്നാണ് ഒമർ ലുലു പുതിയ പോസ്റ്റിൽ പറയുന്നത്. തനിക്ക് എല്ലാ രാഷ്ട്രീയപ്പാർട്ടികളുടെ നേതാക്കളുമായി സൗഹൃദമുണ്ടെന്നും എന്നാൽ താൻ കടുത്ത മുസ്ലിം ലീഗ് അനുഭാവി ആണെന്നും ഒമർ ലുലു തുറന്നു പറയുന്നു. ഒരു പടി കൂടി കടന്ന് ഇനിയൊരു കൊടി പിടിക്കുന്നുണ്ടെങ്കിൽ പണ്ട് പിടിച്ച അതേ ലീഗിന്റെ കൊടിയാകുമെന്നും ഒമർ ലുലു പറയുന്നുണ്ട്.

വിവാദങ്ങൾക്ക് മറുപടി നൽകിയ ഒമർ ലുലു തന്നെ അടുത്ത രാമസിംഹനോ അബ്ദുള്ളക്കുട്ടിയോ പിസി ജോർജുമായോ ഒന്നും മുദ്രകുത്തരുതെന്നും അഭിപ്രായപ്പെടുന്നുണ്ട്. തനിക്ക് ഒരു ദൈവമേ ഉള്ളുവെന്നും അത് അള്ളാഹുവാണെന്നും, എല്ലാ കണക്കുകളും അവിടെ പറഞ്ഞോളാമെന്നും പറഞ്ഞാണ് ഒമർ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News