‘ആ കൂട്ടായ്മയിൽ ഞാനില്ല’; ലിജോ ജോസ് പെല്ലിശ്ശേരി

Lijo jose Pellissery

മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ല എന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിലാണ് സംവിധായകൻ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു എന്നു പറയുന്ന കുറിപ്പിൽ. അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും സംവിധായകൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അതുവരെ എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല എന്നും അദ്ദേഹം തന്റെ പോസ്റ്റിൽ കുറിച്ചു.

Also Read: പ്രണയാര്‍ദ്രരായി ബിജു മേനോനും മേതില്‍ ദേവികയും, കഥ ഇന്നുവരെ ട്രെയിലര്‍ പുറത്ത്; ചിത്രം സെപ്റ്റംബര്‍ 20-ന് തീയറ്ററുകളിലേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News