ഇന്ത്യൻ വംശജനും ലൂം സഹസ്ഥാപകനുമായ വിനയ് ഹിരേമത്തിന്‍റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. വിനയ് ഹിരേമത്ത് 2023ൽ തൻ്റെ സ്റ്റാർട്ടപ്പായ ലൂം അറ്റ്ലാസിയന് 975 മില്യൺ ഡോളറിന് വിറ്റിരുന്നു. 8300 കോടി ഇന്ത്യൻ രൂപയാണ് ഒറ്റ ഡീലിൽ വിനയ്യുടെ അക്കൗണ്ടിൽ വന്നത്. ഇതോടെ ജീവിതത്തിൽ ആവശ്യത്തിലധികം പണം വന്ന വിനയ് ജീവിതത്തിന്റെ ലക്‌ഷ്യം കണ്ടെത്താനാകാതെ, എന്ത് ചെയ്യണം എന്നറിയാതെ ജീവിക്കുകയാണെന്ന് താനെന്ന് ബ്ലോഗിൽ കുറിച്ചത്.
“ഐ ആം റിച്ച് ആൻഡ് ഹാവ് നോ ഐഡിയ വിത്ത് മൈ ലൈഫ്” എന്ന തലക്കെട്ടിലുള്ള ഒരു ബ്ലോഗിൽ, 60 മില്യൺ ഡോളർ റോൾ നിരസിച്ച കാര്യം, പ്രണയം ബന്ധം അവസാനിപ്പിച്ച കഥ, റോബോട്ടിക്സിലും മറ്റും ഒരു കൈ നോക്കി പരാജയപ്പെട്ട സംരംഭങ്ങൾ എന്നിവയുൾപ്പെടെയുള്ള തന്‍റെ അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു.
ALSO READ; ജോലി പാനിപൂരി വിൽപ്പന, സമ്പാദിച്ചത് 40 ലക്ഷം; ജിഎസ്ടി നോട്ടീസ് അയച്ച് ഇൻകം ടാക്സ്
ഇനി ജീവിതത്തിൽ ഒരിക്കലും ജോലി ചെയ്യേണ്ട ആവശ്യമില്ലെന്ന സത്യം ഒരു തരത്തിലും അംഗീകരിക്കാനാകാത്ത സ്ഥിതിയിലൂടെയാണ് ജീവിതം കടന്നു പോകുന്നത്. എന്നാൽ, താനിപ്പോൾ പൂർണ സ്വതന്ത്രനാണ് എന്ന ബോധവും ഉണ്ട് – ഹിരേമത്ത് പറയുന്നു. ഇപ്പോൾ 33 വയസ്സുള്ള മിസ്റ്റർ ഹിരേമത്ത് നിലവിൽ ഹവായിയിൽ ഫിസിക്സ് പഠിക്കുകയാണ്. ഒരു പുതിയ കമ്പനി തുടങ്ങാനും താൻ ലക്ഷ്യമിടുന്നുണ്ടെന്നും എന്നാൽ, ലൂം പോലെ വിജയകരമാകുമോ എന്ന കാര്യത്തിൽ യാതൊരു പ്രതീക്ഷയും ഇല്ലെന്നും അദ്ദേഹം കുറിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here