ഇപ്പോഴത്തെ ശക്തിമാന്‍ ഞാനാണ്, ആ കഥാപാത്രം ആര് ചെയ്യണമെന്ന് തീരുമാനിക്കാന്‍ ഞാന്‍ ആളല്ല: മുകേഷ് ഖന്ന

Shaktiman Mukesh khanna

ശക്തിമാന്‍ എന്ന സൂപ്പര്‍ഹീറോ 90s കിഡ്‌സിന്റെ നൊസ്റ്റാള്‍ജിയയാണ്. ഗംഗാധര്‍, ശക്തിമാന്‍ എന്നീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ നടനാണ് മുകേഷ് ഖന്ന. ദൂരദര്‍ശനിലാണ് ശക്തിമാൻ സീരിയൽ ടെലികാസ്റ്റ് ചെയ്യപ്പെട്ടത്. അടുത്തിടെ പഴയ സീരിയലിന്റെ തീം സോങ് മുകേഷ് ഖന്നയെ വെച്ച് വീണ്ടും ചിത്രീകരിച്ചിരുന്നു.

ബേസില്‍ ജോസഫിന്റെ സംവിധാനത്തിൽ ശക്തിമാന്‍ എന്ന സൂപ്പര്‍ഹീറോയുടെ മുഴുനീള സിനിമ വരുന്നുണ്ടെന്ന് നിര്‍മാതാക്കള്‍ അനൗണ്‍സ് ചെയ്തിരുന്നു. ആ സമയം ശക്തിമാന്‍ എന്ന കഥാപാത്രമായി താൻ എത്തുന്നുവെന്ന് മുകേഷ് ഖന്നയുടെ ട്വീറ്റും ചർച്ചയായിരുന്നു. രണ്‍വീര്‍ സിങാണ് സിനിമയിൽ ശക്തിമാനായി വേഷമിടുന്നതെന്നാണ് റിപ്പോർട്ടുകൾ.

Also Read: പ്രേക്ഷകര്‍ക്ക് ദൃശ്യവിരുന്നൊരുക്കാന്‍ ‘ആനന്ദ് ശ്രീബാല’ നാളെ മുതല്‍ പ്രദര്‍ശനത്തിന്

ശക്തിമാന്റെ തീം സോങ് റീമേക്ക് ചെയ്യുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പിന്നാലെ മുകേഷ് ഖന്ന പത്രസമ്മേളന നടത്തി അതിൽ മാധ്യമപ്രവർത്തകർ ശക്തിമാന്‍ എന്ന കഥാപാത്രമാകാന്‍ മുകേഷ് ഖന്നയുടെ ഓഫീസില്‍ രണ്ടര മണിക്കൂര്‍ സമ്മതത്തിന് വേണ്ടി രണ്‍വീര്‍ സിങ്ങിനെ കാത്തുനിര്‍ത്തിയത് എന്തിനായിരുന്നു എന്ന ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ മറുപടി.

Also Read: പുഷ്പ 2 ഒരു മൈൻഡ് ബ്ലോയിങ് എക്സ്പീരിയൻസ്, ഇത് അതിശയകരമല്ല, അതുക്കും മേലെ; ഡബ്ബിങിനിടെ ചിത്രങ്ങൾ പങ്കിട്ട് രശ്മിക മന്ദാന

‘രണ്‍വീര്‍ സിങ്ങിനെ എന്റ ഓഫീസില്‍ രണ്ടരമണിക്കൂര്‍ വെയിറ്റ് ചെയ്യിപ്പിച്ചു എന്ന് നിങ്ങള്‍ പറയുന്നത് കേട്ടു. അക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഞാനാഗ്രഹിക്കുന്നു. രണ്‍വീറിനെ ഞാന്‍ വെയിറ്റ് ചെയ്യിച്ചിട്ടില്ല. അയാള്‍ എന്റെ ഓഫീസില്‍ വന്നു, ഞങ്ങള്‍ ഒരുപാട് നേരം സംസാരിച്ചു. പക്ഷേ അയാള്‍ ശക്തിമാനാകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാനല്ല, പ്രൊഡ്യൂസറാണ്.

എല്ലാകാലത്തും നിര്‍മാതാവാണ് നടനെ കാസ്റ്റ് ചെയ്യുന്നത്. നടന്‍ നിര്‍മാതാവിനെയല്ല കാസ്റ്റ് ചെയ്യുന്നത്. അസാധ്യ നടനാണ് രണ്‍വീര്‍ സിങ്. അയാള്‍ക്ക് നല്ല പൊട്ടന്‍ഷ്യലുണ്ട്. ഇപ്പോള്‍ ഇന്ത്യയില്‍ ഒരൊറ്റ ശക്തിമാന്‍ മാത്രമേയുള്ളൂ. അത് ഞാനാണ്. അടുത്തയാള്‍ ആരാണെന്ന് എനിക്കറിയില്ല. അത് തീരുമാനിക്കേണ്ടത് ഞാനല്ല, എന്നായിരുന്നു മുഖേഷ് ഖന്നയുടെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk