‘ഞാന്‍ മണ്ടത്തരമാണ് ചെയ്തത്, എന്റെ ശരീരത്തെ ശ്രദ്ധിച്ചില്ല’; തുറന്നുപറഞ്ഞ് രാകുല്‍ പ്രീത്

തെന്നിന്ത്യയില്‍ നിരവധി ആരാധകരെ സമ്പാദിച്ച നടിയാണ് രാകുല്‍ പ്രീത് സിങ്. 2009-ല്‍ ഗില്ലി എന്ന കന്നഡ ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. പിന്നാലെ നിരവധി തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളുടെ ഭാഗമായി. വര്‍ക്കൗട്ടിനിടെ 80 കിലോഗ്രാം ഭാരം ഉയര്‍ത്തുന്നതിനിടെ നടുവിന് ഗുരുതര പരിക്കേറ്റ് വിശ്രമത്തില്‍ തുടരുകയാണ് രാകുല്‍ പ്രീത് സിങ്. തന്റെ നിലവിലെ ആരോഗ്യ സ്ഥിതി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. ഓരോരുത്തരും സ്വന്തം ശരീരം ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയും അതിന്റെ പ്രാധാന്യവും താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.

Blushing Beauty: Rakul Preet Singh flaunts her love for pink in these  outfits : Bollywood News - Bollywood Hungama

ALSO READ:‘എനിക്ക് ഏറെ അഭിമാനം തോന്നിയത് ഈ സിനിമയുടെ ഭാഗമായപ്പോഴാണ്, അതിന് ഒരു കാരണവുമുണ്ട്’: നിത്യ മേനോൻ

‘പ്രിയപ്പെട്ടവരെ ഇതാ ഒരു ചെറിയ ഹെല്‍ത്ത് അപ്ഡേറ്റ്. ഞാന്‍ മണ്ടത്തരം ചെയ്തു. ഞാന്‍ എന്റെ ശരീരത്തെ ശ്രദ്ധിച്ചില്ല. എനിക്ക് ഞരമ്പിന് വലിവ് ഉണ്ടായിരുന്നു. അത് ഞാന്‍ കാര്യമായി എടുത്തില്ല. ഇപ്പോള്‍ അത് വലിയൊരു പരിക്കായി മാറി. കഴിഞ്ഞ ആറ് ദിവസമായി ഞാന്‍ കിടക്കയില്‍ തുടരുകയാണ്. ഇനി പൂര്‍ണമായി സുഖം പ്രാപിക്കാന്‍ ഒരാഴ്ച കൂടി വേണ്ടിവരുമെന്ന് കരുതുന്നു. വേഗത്തില്‍ ഞാന്‍ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിശ്രമിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പക്ഷേ, നിങ്ങളുടെ ശരീരം നിങ്ങള്‍ക്ക് സിഗ്നലുകള്‍ നല്‍കുമ്പോള്‍ ദയവായി ശ്രദ്ധിക്കുക എന്നത് ഒരു പാഠം തന്നെയാണ്. അതിനെ തള്ളിക്കളയാന്‍ ശ്രമിക്കരുത്. ശരീരത്തേക്കാള്‍ ശക്തമാണ് എന്റെ മനസ് എന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ ഇത് എല്ലായ്പ്പോഴും അങ്ങനെ പ്രവര്‍ത്തിക്കില്ല. നിങ്ങളുടെ എല്ലാ ആശംസകള്‍ക്കും വളരെ നന്ദി. പ്രത്യേകിച്ച് എന്നെ മിസ് ചെയ്യുന്ന ആളുകള്‍ക്ക്. ഞാന്‍ കൂടുതല്‍ ശക്തമായി തിരിച്ചുവരും’- രാകുല്‍ പ്രീത് സിങ് പറയുന്നു.

Bedridden Rakul Preet Singh Shares Update After Suffering Serious Injury  During Workout: 'I Did Something Very Stupid'

ALSO READ:കൊല്ലത്ത് യുവാവ് പെൺസുഹൃത്തിനെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News