സ്പീക്കർ പറഞ്ഞതിനെക്കുറിച്ച് വിശദമായി അറിയില്ല ; മതവികാരം ഉണ്ടാക്കുന്ന പ്രസ്താവന ഉണ്ടാകാൻ പാടില്ല ; വെള്ളാപ്പള്ളി നടേശൻ

സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ വിവാദപ്രസ്താവനയില്‍ പ്രതികരിച്ച് എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സ്പീക്കർ പറഞ്ഞതിനെക്കുറിച്ച് വിശദമായി അറിയില്ലെന്നും മതവികാരം ഉണ്ടാക്കുന്ന പ്രസ്താവന ആരിൽ നിന്നും ഉണ്ടാകാൻ പാടില്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. സോദരേത്വേന എല്ലാവരും പ്രവർത്തിക്കണമെന്നും മതവിദ്വേഷം ഉണ്ടാക്കുന്ന പ്രസ്താവന ആരിൽ നിന്നുണ്ടായാലും അത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

also read :രാഷ്ട്രപതിയെ നേരിൽ കണ്ട് പ്രതിപക്ഷ എം പിമാർ; മണിപ്പൂർ വിഷയം പരിഗണനയിൽ

വിഷയം വഷളാക്കാതെ മതവിദ്വേഷമില്ലാത്ത അന്തരീക്ഷത്തിലേക്ക് കാര്യങ്ങൾ എത്തിക്കണമെന്നും ഏത് സമുദായത്തിൽപ്പെട്ടവർ ആയാലും ഇത് മുതലെടുത്ത് രാഷ്ട്രീയലാഭം കൊയ്യാനുള്ള അവസരമാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ സ്പീക്കർ രാജി വെയ്ക്കണം എന്ന് പറയേണ്ടത് ആ സ്ഥാനം നൽകിയവരാണ്, ഷംസീറിന്റെ ശ്രദ്ധക്കുറവാണെങ്കിൽ അത് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഷംസീറിന്റെ പ്രസ്താവന വർഗീയ ശക്തികൾക്ക് ആയുധം നൽകലായി താൻ കാണുന്നില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

അതേസമയം ഷംസീറിനെതിരെ എൻഎസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ വിമർശിച്ചിരുന്നു. എ എൻ ഷംസീറിന്റെ പ്രസ്താവനയ്ക്ക് പിന്നിൽ ഹൈന്ദവ വിരോധമാണെന്നും പ്രത്യേക സമുദായത്തിൽപ്പെട്ട ആളുടെ പരാമർശത്തിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസത്തിൽ കവിഞ്ഞുള്ള ഒരു ശാസ്ത്രവും നില നിൽക്കുന്നില്ല, ശാസ്ത്രത്തിന് അടിസ്ഥാനം പറയാൻ ഗണപതിയുടെ കാര്യത്തിൽ മാത്രമേയുള്ളോയെന്നും സുകുമാരൻ നായർ ചോദിച്ചു.

also read :മുതലപ്പൊഴി അഴിമുഖത്തെ പാറയും മണലും നീക്കുന്നു; ക്രെയിൻ എത്തിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News