‘ഇല്ലുമിനാട്ടി ഗാനം എനിക്ക് ഇഷ്ടമല്ല, കാരണം ഇതാണ്’: സുഷിൻ ശ്യാം

വളരെ ചെറിയ കാലം കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ സംഗീത സംവിധായകനാണ് സുഷിന്‍ ശ്യാം. സപ്തമശ്രീ തസ്‌കരാഃ എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതമൊരുക്കിക്കൊണ്ടാണ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന മലയാള ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

അടുത്തിടെ മലയാളത്തിൽ സൂപ്പർ ഹിറ്റായ ചിത്രമാണ് ആവേശം. ഫഹദ് ഫാസിൽ അവതരിപ്പിച്ച രങ്കണ്ണൻ എന്ന കഥാപാത്രം വലിയ തരംഗമാണ് യുവാക്കൾക്കിടയിൽ ഉണ്ടാക്കിയത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ചിത്രം വമ്പൻ വിജയമായിരുന്നു. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സുഷിൻ ശ്യാം.

Also read:സായി പല്ലവിക്കെതിരെ സംഘപരിവാർ സൈബറാക്രമണം; പുരാണ വേഷങ്ങളിൽ അഭിനയിപ്പിക്കരുതെന്നും ആവശ്യം

സുഷിൻ ചിത്രത്തിലെ ഇല്ലുമിനാട്ടി എന്ന ഗാനത്തെ കുറിച്ച് പറഞ്ഞത് ഏറെ വൈറലാവുകയാണ്. ചിത്രത്തിന്റെ പ്രോമോ ഗാനമായി ഒരുക്കിയ ആ ഗാനത്തിന്റെ സംഗീത സംവിധായകൻ സുഷിൻ തന്നെയാണ്. സ്‌പോട്ടിഫൈയിലും യൂട്യൂബിലുമടക്കം ട്രെന്‍ഡായി ഇല്ലുമിനാട്ടി മാറിയിരുന്നു. ‘ആ പാട്ട് ചെയ്തപ്പോള്‍ തനിക്ക് ഇഷ്ടമായില്ലെന്നും താന്‍ അതിന്റെ ഫാന്‍ അല്ലെന്നും സുഷിന്‍ പറയുന്നു. പാട്ട് ഹിറ്റാണെങ്കിലും താന്‍ കേള്‍ക്കാറില്ലെന്നും അതിന് പകരം കുമ്പളങ്ങി നൈറ്റ്‌സിലെ ചിരാതുകള്‍, തായ്മാനം, മഞ്ഞുമ്മലിലെ നെബുലകളെ തുടങ്ങിയ പാട്ടുകളാണ് കേള്‍ക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News